കൊട്ടാരക്കരയില്‍ കാണാതായ യുവാവിനെപാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര: കാണാതായ യുവാവിനെ വീടിന് സമീപത്തെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലം, ശോഭ ഭവനത്തില്‍ ഓട്ടോ ഡ്രൈവറായ ലാലുവിന്റെ മകന്‍ വിഷ്ണുലാല്‍(18) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് വിഷ്ണുലാലിനെ കാണാനില്ലെന്നുകാട്ടി ബന്ധുക്കള്‍ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ് മൃതദേഹം ആഴമുള്ള പാറക്കുളത്തില്‍ കണ്ടെത്തിയത്.
കൊട്ടാരക്കര നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ലാലുവും ഭാര്യയും പിണങ്ങി രണ്ടുവീടുകളിലായി കഴിയുകയായിരുന്നു. ലാലുവിനൊപ്പമായിരുന്നു വിഷ്ണുലാല്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കര പോലീസ് കേസെടുത്തു.

Advertisement