ഓണ്‍ലൈനില്‍പ്രേമം, നഗ്നദൃശ്യം കൈക്കലാക്കി പ്രചരിപ്പിച്ച കാമുകന്‍ പിടിയില്‍

കരുനാഗപ്പള്ളി .ഓണ്‍ലൈനില്‍ പ്രേമിച്ച പെണ്‍കുട്ടിയുടെ നഗ്നദൃശ്യം കൈക്കലാക്കി പ്രചരിപ്പിച്ച പ്രവാസി പിടിയില്‍. ഇരവിപുരം വാളത്തുംഗല്‍ പുത്തന്‍ചന്ത ജംക്ഷന് സമീപം ഷാമന്‍സിലില്‍ അജ്മല്‍ഷാ(24)ആണ് പിടിയിലായത്.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി നഗ്നദൃശ്യം കൈക്കലാക്കിയശേഷം വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു.

2021ല്‍ പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കി ഐടി ആക്ട് പ്രകാരം നടത്തിയ അന്വേഷണത്തില്‍പ്രതി വിദേശത്താണെന്ന് മനസിലായി. ഇയാള്‍ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം വിമാനത്താവളത്തില്‍എത്തിയപ്പോള്‍ പിടിയിലാവുകയായിരുന്നു. എച്ച്ഒ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അലോഷ്യസ്,അലക്‌സാണ്ടര്‍,പ്രമോദ് ,സിപിഒ ഷാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

Advertisement