എക്സൈസ് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

കരുനാഗപ്പള്ളി. ആദിനാട് തെക്ക് വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ. ജി രാജീവിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി താലൂക്കിൽ ആദിനാട് വില്ലേജിൽ. നടത്തിയ പരിശോധനയിൽ ആദിനാട് തെക്ക് മുറി എച്ച്.എസ്.ഹൗസിൽ ഹാഫിസ് സജീർ (21 ) താമസിക്കുന്ന വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക മയക്കുമരുന്നായ. എംഡിഎംഎയും. ഗഞ്ചാവും പിടികൂടി
05.220gm MDMAയും.11.100gm ഗ ഞ്ചാവുമായി പ്രതി ഹാഫിസ് സജീറിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി ബഹു: കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി എറണാകുളത്തു നിന്നും എം.ഡി. എം എയും. കഞ്ചാവും വാങ്ങി വീട്ടിൽ വച്ച് ചെറു പൊതികളായി വിൽപ്പന നടത്തി വരികയായിരുന്നു . എം.ഡി.എം. എ.യുടെ ചെറിയ പൊതികൾ 3000 രൂപ വിലയ്ക്ക് ആയിരുന്നുവിറ്റിരുന്നത്.ബാംഗ്ലൂരിൽ നിന്നും എറണാ കുളത്ത് എത്തുന്ന എം.ഡി. എം.എ. എറണാകുളത്തുള്ള സുഹൃത്തുക്കൾ വഴി വാങ്ങി കരുനാഗപ്പള്ളിയിൽ കൊണ്ടുവന്നു വിൽപ്പന നടത്തുകയാണ് പതിവ്.

ഇയാൾക്ക് കച്ചവട രീതി പഠിപ്പിച്ചു കൊടുത്ത ഇയാളുടെ സുഹൃത്തായ എം.ഡി.എം.ഐ.യുടെ മൊത്ത വിതരണക്കാരൻ കരുനാഗപ്പള്ളി സ്വദേശി നൈഫിനെ കർണാടക പോലീസ് അടുത്ത ദിവസം അറസ്റ്റ് ചെയ്തിരുന്നു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ചിൽ കഴിഞ്ഞ ആഴ്ച കണ്ടുപിടിച്ച. എം.ഡി.എം.ഐ കേസിലും.ആദിനാട് സ്വദേശികളായിരുന്നു പ്രതികൾ. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി. റോബർട്ടിന്റെ നിർദ്ദേശാനുസരണം പുതിയ അധ്യായന വർഷം ആരംഭിച്ചത് മുതൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പരിധിയിൽ മയക്കുമരുന്ന് കേസുകൾ കണ്ടെടുക്കുന്നതിനു ഷാഡോ ടീം ഉണ്ടാക്കുകയും. കോമ്പിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി വരികയുമാണ്.

അതുകൂടാതെ. യുവാക്കളുടെയും കൗമാരക്കാരുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിലേക്കായി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്). പി. എൽ. വിജിലാലിന്റെ നേതൃത്വത്തിൽ താലൂക്കിലെ. സ്കൂൾ കോളേജ്. സമൂഹത്തിന്റെ പൊതു ഇടങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഈ കേസ് കണ്ടെടുക്കുന്നതിന് എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ( ഗ്രേഡ്). D. S. മനോജ് കുമാർ. പ്രിവന്റീവ് ഓഫീസർമാരായ വൈ. സജികുമാർ. എസ് അനിൽകുമാർ. സിവിൽ എക്സൈസ് ഓഫീസർമാരായ. ചാൾസ്. അഭിലാഷ്. പ്രേം രാജ്. ഷെറിൻ രാജ്. വനിതാ സിവിൽ എക്സൈസ്
ഓഫീസർ ജയലക്ഷ്മി. എക്സൈസ് ഡ്രൈവർ. അബ്ദുൽ മനാഫ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. മദ്യ, മയക്കുമരുന്ന് മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം. വിൽപ്പന എന്നിവർ സംബന്ധിച്ച പരാതികൾ. ലഹരി ഉപയോഗത്തിന് അടിമകളായവർക്കും പ്രത്യേകിച്ച് യുവാക്കൾക്കും. വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള കൗൺസലിംഗ് എന്നിവ ആവശ്യമുള്ളവർ 04762630831,9400069456.8281245204 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്

Advertisement