വെറും എൺപത് രൂപയ്ക്ക് വീട്ടിലിരുന്ന് നൃത്തം പഠിക്കാം, ആപ്പുമായി ആശ

Advertisement


കൊച്ചി: വീട്ടിലിരുന്ന് നൃത്തം പഠിക്കാൻ പുതിയ ആപ്പുമായി നടിയും നർത്തകിയുമായ ആശ ശരത്ത്.

80 രൂപ പ്രതിമാസം ഫീസിൽ നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പാണ് ഇറക്കുന്നത്. ശനിയാഴ്ച കൊച്ചിയിൽ ആപ്പിന്റെ അവതരണം നടക്കും.

കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കലകൾ പഠിക്കാൻ അവസരമൊരുക്കുക. ഈ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നത്. ആശ ശരത്ത് കൾച്ചറൽ സെന്റർ പ്രാണ ഇൻസൈറ്റുമായി സഹകരിച്ച്‌ പുറത്തിറക്കുന്ന ആപ്പ് ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ് ഫോമുകളിലെല്ലാം ലഭ്യമാകും. പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്റർ മൊബൈൽ ആപ്പാണ് ശനിയാഴ്ച അവതരിപ്പിക്കുന്നത്.

ഫീസ് കൊടുക്കാൻ സാധിക്കാത്തവരെ ആശ ശരത്ത് സൗജന്യമായി പഠിപ്പിക്കും. തുടക്കക്കാർക്കും പരിശീലനം നേടിയവർക്കും ഒരുപോലെ ആപ്പിൽ നിന്ന് ക്ലാസുകൾ കിട്ടും. ആദ്യഘട്ടത്തിലുള്ളത് റെക്കോഡ് ചെയ്ത ക്ലാസുകൾ ആയിരിക്കും.

Advertisement