പാലക്കാട്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധകേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് 1607 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 26 പ്രതികളാണുള്ളത്.മുഖ്യ ആസൂത്രകന്‍ റഷീദ് ഉള്‍പ്പെടെ 14 പ്രതികള്‍ ഇപ്പോഴും ഒടുവിലാണ്.കേസിലെ രണ്ടാം ഘട്ട അന്വേഷണം നാളെ ആരംഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു


ആര്‍എസ്എസ് സ്വയംസേവകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട് 87 ദിവസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 1607 പേജ് ഉണ്ട്. ഇതില്‍ കുറ്റപത്രം മാത്രം 897 പേജുണ്ട്.279 സാക്ഷികളും 293 രേഖകളും 282 തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

കേസിലെ മുഖ്യ ആസൂത്രകന്‍ റഷീദ് ഉള്‍പ്പെടെ 14 പേര്‍ ഇപ്പോഴും ഒളിവിലാണ് ഇവര്‍ക്കായുള്ള രണ്ടാംഘട്ട അന്വേഷണം നാളെ മുതല്‍ തന്നെ ആരംഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.