തിരുവനന്തപുരം .അടുത്ത വർഷം മുതൽ ഹയർസെക്കണ്ടറി പരീക്ഷയിൽ ഭിന്നശേഷി കുട്ടികൾക്ക് 25% ഗ്രേസ്‌ മാർക്ക് അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷയ്ക്ക് അനുവദിക്കുന്ന ആനുകൂല്യം ഹയർസെക്കണ്ടറി പരീക്ഷയിലും നൽകും. നിയമസഭയിലെ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ സർക്കാരിന് അതീവശ്രദ്ധയുണ്ടെന്നും മന്ത്രി പറഞ്ഞു.