തിരുവനന്തപുരം: രാജ്യത്തെ മുൻനിര ചെറുകിട ധനകാര്യ ബാങ്കുകളിൽ ഒന്നായ ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുതിൻറെ ഭാഗമായി  തിരുവനന്തപുരത്ത് ആദ്യ ശാഖ തുറന്നു. പാലക്കാട്, എറണാകുളം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ ബാങ്കിന് പദ്ധതിയുണ്ട്.
 
സമ്പാദ്യങ്ങൾ, നിക്ഷേപങ്ങൾ, ലോക്കറുകൾ, എൻആർഐ ബാങ്കിംഗ്, വായ്പകൾ തുടങ്ങി സമ്പൂർണ ബാങ്കിംഗ് സേവനങ്ങളാണ് ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്. റീട്ടെയിൽ, ഇൻസ്റ്റിറ്റ്യൂഷണൽ അക്കൗണ്ടുകൾ തുടങ്ങി എല്ലാത്തരം ഉപഭോക്താക്കൾക്കും ഈ സേവനങ്ങൾ ലഭ്യമാക്കും.
 
സെൽഫി എടുത്ത് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിൽ വളരെ വേഗം അക്കൗണ്ട് തുറക്കാൻ സാധിക്കും. സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഏഴു ശതമാനം വരെ പലിശ നൽകുന്നു. മുതിർ പൗരന്മാരുടെ 888 ദിവസ ഡിപ്പോസിറ്റിന് 7.5 ശതമാനമാണ് പലിശ.  അവരുടെ റെക്കറിംഗ് ഡിപ്പോസിറ്റിന് 7.4 ശതമാനം പലിശ ലഭിക്കും. തങ്ങളുടെ ബിയോണ്ട് ബാങ്കിംഗ് സംരംഭത്തിലൂടെ പ്രാദേശിക സമൂഹത്തെ പിന്തുണയ്ക്കുന്നു. മാത്രമല്ല സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദേശീയ ഹോക്കി താരം റാണി രാംപാലും ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും ബാങ്കിൻറെ  ബ്രാൻഡ് അംബാസർമാരാണ്.
 
പരിസ്ഥിതിക്കുവേണ്ടി പ്രവർത്തിക്കുകയെന്ന ഇക്വിറ്റാസിൻറെ  മൂല്യത്തിൻറെ ഭാഗമായി 200 വൃക്ഷത്തൈകൾ നടുകയും ശാഖ ഉദ്ഘാടനത്തിനെത്തിയവർക്ക് വൃക്ഷത്തൈ നൽകുകയും ചെയ്തു. ബ്രാഞ്ച് ബാങ്കിംഗ്, ലയബലിറ്റീസ് പ്രോഡക്ട്സ് ആൻഡ് വെൽത്ത് സീനിയർ പ്രസിഡൻറും കൺട്രി ഹെഡ്ഡുമായ മുരളി വൈദ്യനാഥനും മറ്റു സീനിയർ മാനേജ്മെൻറും എൻജിഒയുമായി സഹകരിച്ചാണ് വൃക്ഷത്തൈ നട്ടത്. 
 
ദൈവത്തിൻറെ സ്വന്തം നാട്ടിൽ പ്രവർത്തനം ആരംഭിക്കുന്നത് ഒരു വ്യത്യസ്ത വികാരമാണ് നൽകുന്നത് . സംസ്ക്കാരം, ചരിത്രം, ഭക്ഷണം, ഉത്സവങ്ങൾ, ബിസിനസ്സ് രീതികൾ തുടങ്ങിയ സംസ്ഥാനത്തിൻറെ വൈവിധ്യത്തെ തങ്ങൾ ബഹുമാനിക്കുന്നു. കൂടാതെ  മികച്ച പലിശനിരക്ക് നൽകിക്കൊണ്ട് മലയാളികളുടെ സമ്പാദ്യശീലത്തിൽ പുതിയ കൂട്ടിച്ചേർക്കൽ നടത്താൻ കഴിയുമെന്ന്  തങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു. തങ്ങളുടെ മികച്ച ധനകാര്യ പരിഹാരങ്ങളിലൂടെയും സേവനങ്ങളിലൂടെയും  ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും സാന്നിധ്യം വർധിപ്പിക്കാൻ കഴിയുമെന്നും കരുതുന്നു.  തങ്ങളുടെ  എല്ലാ സേവനങ്ങൾക്കും, പ്രത്യേകിച്ച് സ്വർണ്ണ വായ്പകൾക്കും എൻആർഐ അക്കൗണ്ടുകൾക്കും മികച്ച ഡിമാൻഡ് പ്രതീക്ഷിക്കുന്നു. നാല് ശാഖകൾ കൂടി  തുറക്കുന്നത് സംസ്ഥാനത്തുടനീളം സേവനം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബ്രാഞ്ച് ബാങ്കിംഗ്, ലയബലിറ്റീസ് പ്രോഡക്ട്സ് ആൻഡ് വെൽത്ത് സീനിയർ പ്രസിഡൻറും കൺട്രി ഹെഡ്ഡുമായ മുരളി വൈദ്യനാഥൻ പറഞ്ഞു