അടൂർ . എംസി റോ‍ഡിലെ ഏനാത്ത് പുതുശ്ശേരിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച അപകടത്തില്‍ മരണം മൂന്നായി. മരിച്ച ദമ്പതികളുടെ മകന്‍ നിഖില്‍രാജ്(32)ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.

രാവിലെ 6.30ന് നടന്ന അപകടത്തില്‍ ആറ്റിങ്ങൽ സ്വദേശി രാജശേഖര ഭട്ടതിരി ഭാര്യ ശോഭന എന്നിവരാണ് സംഭവ സ്ഥലത്ത് മരിച്ചത്. ഇവരുടെ മകൻ നിഖിൽ രാജിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തെറ്റായ ദിശയിൽ നിന്ന് പാഞ്ഞ് വന്ന കാർ രാജശേഖര ഭട്ടതിരിയും കുടുംബവും സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമാണ് പ്രാഥമിക നിഗമനം.

ഒരാഴ്ചമുമ്പ് ഏനാത്തിനടുത്ത് സമാനമായ അപകടത്തില്‍ യുവദമ്പതികളും പിന്നീട് പരുക്കേറ്റ പി‍ഞ്ചുമകളും മരിച്ചിരുന്നു. അതും എതിരേ വന്ന കാര്‍ പാ‍്ഞുകയറിയാണ് അപകടമുണ്ടായത്.