പാലക്കാട്‌ – കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് പോലീസ് സ്റ്റേഷന് സമീപം ലോറി ബൈക്കിലിടിച്ചതിനുശേഷം പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറി. ബൈക്കിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചു. മണ്ണാർക്കാട് ശിവൻകുന്ന് ചുങ്കത്ത് ജോസ്, പയ്യനെടം കൊഴിക്കാട്ടുതൊടി രാജീവ്കുമാർ എന്നിവരാണ് മരിച്ചത്ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ തച്ചമ്പാറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കുവെച്ചുമാണ് മരിച്ചത്. ഗ്യാസ് സിലിന്‍ഡര്‍കയറ്റിയ ലോറിയാണ് നിയന്ത്രണം വിട്ടത്.

ഇന്ന് രാവിലെ 7.30ന് ആണ് അപകടം. നിയന്ത്രണംവിട്ട ലോറി ബൈക്കിലിടിച്ചതിനുശേഷം പോലീസ് സ്റ്റേഷന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.