2022 ജൂലൈ 13 ബുധൻ
BREAKING NEWS
👉 അടൂർ ഏനാത്ത് കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. മടവൂർ സ്വദേശി രാജശേഖര ഭട്ടതിരി ഭാര്യ ശോഭന എന്നിവരാണ് മരിച്ചത്.ഇവിടെ മകൻ നിഖിൽ പരിക്കുകളോടെ ആശുപത്രിയിൽ. ഇന്ന് രാവിലെ 6.20ന് ആണ് അപകടം.
👉 ശ്രീലങ്കൻ പ്രസിഡൻ്റ് ഗോത്തബയ രാജ്യം വിട്ടു.സൈനീക വിമാനത്തിൽ ഭാര്യയ്ക്കും നാല് അംഗരക്ഷകർക്കുമൊപ്പം മാലെദ്വീപിലെത്തിയ
തായി അഭ്യൂഹം.
👉 അഴിമലയിൽ നിന്ന് കാണാതായ കിരണിൻ്റേത് എന്ന് കരുതുന്ന മൃതദേഹം കുളച്ചൽ തീരത്ത് കാണപ്പെട്ടു. വിഴിഞ്ഞം പോലീസ് സ്ഥലത്തേക്ക് പുറപ്പെട്ടു.
👉 വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരെ തിരുവനന്തപുരം അണ്ടൂർകോണത്ത് ചോളമണ്ഡലം ഫിനാൻസ് ജീവനക്കാർ വീടിന്
സ്പ്രേ പെയിൻ്റ് അടിച്ചു.
👉 പൂഞ്ച് മേഖലയിൽ ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.
👉 ഇന്ത്യ – ഇംഗ്ലണ്ട് ഏകദിനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം.

കേരളീയം
🙏കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ ഇന്നു രാവിലെ പത്തിന് 30 സെന്റീമീറ്ററായി ഉയര്‍ത്തും. നിലവില്‍ ഡാമിന്റെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതവും റിവര്‍ സ്ലൂയിസ് അഞ്ച് സെന്റീ മീറ്ററും ഉയര്‍ത്തി പുഴയിലേക്കു വെള്ളം ഒഴുക്കുന്നുണ്ട്. കാഞ്ഞിരപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ, ഭാരതപ്പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
🙏പാലക്കാട് പോക്സോ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ പ്രതികള്‍ തട്ടിക്കൊണ്ടുപോയ അതീജിവിതയെ ഗുരുവായൂരില്‍നിന്നു പൊലീസ് കണ്ടെത്തി. മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്.
🙏വഞ്ചിയൂര്‍ വിഷ്ണു വധക്കേസില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഹൈക്കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. 13 പ്രതികളെയാണ് വെറുതെ വിട്ടത്.
🙏വിദേശകാര്യമന്ത്രി ജയശങ്കര്‍ ഉന്നയിച്ച ആരോപണം നിയമസഭയില്‍ ചര്‍ച്ചയാക്കുന്നതു തടഞ്ഞ സ്പീക്കറുടെ റൂളിംഗ് പ്രതിപക്ഷ നേതാവ് നിയമസഭക്കു പുറത്ത് ഉന്നയിച്ചത് സ്പീക്കറെ അവഹേളിച്ചതിനു തുല്യമാണെന്ന് നിയമ മന്ത്രി പി രാജീവ്.
🙏പാളത്തിനു സമീപം ക്രെയിന്‍ കുടുങ്ങിയതിനാല്‍ ഷൊര്‍ണൂര്‍ ഒറ്റപ്പാലം പാലക്കാട് റൂട്ടില്‍ ട്രെയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഒറ്റപ്പാലം മായന്നൂരില്‍ റയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് കൊണ്ടുവന്ന ക്രെയിനാണ് പാളത്തിന് സമീപത്ത് പണിമുടക്കിയത്.
🙏അട്ടപ്പാടിയിലെ ആദിവാസി ഊരിലെ ഇരുള വിഭാഗത്തില്‍നിന്ന് എംഎസ് മെഡിക്കല്‍ ബിരുദം നേടിയ ആദ്യ വനിത ഡോക്ടര്‍. സര്‍ജറിയില്‍ മാസ്റ്റര്‍ ബിരുദം നേടിയത് ഡോക്ടര്‍ തുളസിയാണ്. ഇന്നലെയാണു ഫലം വന്നത്. 2017 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് തുളസി എംബിബിഎസ് നേടിയത്.
🙏യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനു സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു. .
🙏രാജ്യത്തിന്റെ പ്രാദേശികമായ പ്രത്യേകതകളെ മനസിലാക്കാനാണ് തിരുവനന്തപുരം സന്ദര്‍ശിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്. ബിജെപി നേതാവ് എന്ന നിലയില്‍ കൂടിയാണ് ഈ സന്ദര്‍ശനം.
🙏ഫെഡറല്‍ വ്യവസ്ഥയോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെതിരായ പരാമര്‍ശത്തിലൂടെ പുറത്തുവന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്.
🙏തിരുവനന്തപുരം ബാലരാമപുരത്ത് നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചവര്‍ പിടിയില്‍. റസല്‍പുരം സ്വദേശികളായ അജീഷ്, നിധീഷ് എന്നിവരാണ് ബാലരാമപുരം പൊലിസ് പിടികൂടിയത്.
🙏ബുദ്ധിയും ഓര്‍മശേഷിയും ഇല്ലാതാകുന്ന അല്‍ഷിമേഴ്സ് ബാധിച്ച ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വടകര തിരുവള്ളൂര്‍ മലോല്‍ കൃഷ്ണന് (74) ഭാര്യ കരിമ്പാലക്കണ്ടി നാരായണി (62) എന്നിവരാണ് മരിച്ചത്.
🙏കൊച്ചിയില്‍ സംഗീത എന്ന ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് സുമേഷും ഭര്‍തൃമാതാവും അടക്കം മൂന്നു പേര് അറസ്റ്റില്‍. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്.
🙏മരത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കൊലക്കേസ് പ്രതി സുഭാഷ് താഴേക്കു വീണു. മരത്തിനുു താഴെ ഫയര്‍ഫോഴ്സ് ഒരുക്കിയ വലയിലേക്കാണ് പ്രതി വീണത്.
🙏നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടതി ശനിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
🙏തലശേരിയില്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത ഭാഗത്തുു കൊണ്ടുപോയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പ്രത്യുഷ്.
🙏ആദിവാസിയെ കയ്യേറ്റംചെയ്ത് ഭൂമി തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. അജി കൃഷ്ണനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
🙏കലൂരില്‍ പട്ടാപ്പകല്‍ യുവാവ് കഴുത്തറുത്തു ജീവനൊടുക്കിയ സംഭവത്തിനു പിറകില്‍ സൗഹൃദം അവസാനിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള പരിഭവവും വഴക്കുമാണെന്നു മൊഴി. കഴുത്തറുത്തു ജീവനൊടുക്കുന്നതിനു മുമ്പ് ക്രിസ്റ്റഫര്‍ തന്നെ മര്‍ദിച്ചത് അതുകൊണ്ടാണെന്ന് സച്ചിന് മൊഴി നല്കി.
🙏എറണാകുളത്തെ ഇരുമ്പനത്ത് മാലിന്യകൂമ്പാരത്തില്‍ ദേശീയ പതാക. ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡിന്റെ പതാകയും ഉപേക്ഷിക്കപ്പെട്ട നിലയില്‍. പരിസരവാസിയായ വിമുക്തഭടന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
🙏കണ്ണൂര്‍ ആറളം കീഴ്പ്പള്ളിയില്‍ യുവതിയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്റെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേല്‍, എയ്ഞ്ചല്‍ എന്നിവരെയാണ് കാണാതായത്.
🙏പ്രശസ്ത മജീഷ്യന്‍ കുമാര്‍ കളത്തില്‍ അന്തരിച്ചു. 66 വയസായിരുന്നു. സംസ്കാരം ഇന്നു രണ്ടിനു തൃശൂര്‍ വടൂക്കരയില്‍. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഹെഡ് നഴ്സായിരുന്നു.
🙏തൃശൂര്‍ വെറ്റിലപ്പാറയില്‍ ആദിവാസി ബാലനെ മര്‍ദിച്ച സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍. കുറ്റിച്ചിറ സ്വദേശി മധുവിനെയാണ് പൊലീസ് പിടികൂടിയത്.
ദേശീയം
🙏പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ ഭാവവ്യത്യാസത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. ശാന്തഗംഭീര്യമുള്ള സിംഹങ്ങള്‍ക്കു പകരം വായ്പിളര്‍ത്തി ആക്രമണോല്‍സുകരായി നില്ക്കുന്ന സിംഹങ്ങളെയാണ് പുതിയ അശോകസ്തംഭത്തില്‍ ആവിഷ്കരിച്ചത്.
🙏ഇറക്കുമതി, കയറ്റുമതി ഇടപാടുകള്‍ രൂപയിലേക്കു മാറ്റാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി മുതല്‍ അന്താരാഷ്ട്ര വ്യാപാര ഇടപാടുകള്‍ക്ക് രൂപ ഉപയോഗിക്കാമെന്നാണ് ആര്‍ബിഐയുടെ നിലപാട്.
‘
🙏പിഎം കെയര്‍ ഫണ്ടിനെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. പിഎം കെയര്‍ ഫണ്ടിന്റെ നിയന്ത്രണവും ഓഡിറ്റ് വിശദാംശങ്ങളുമാണ് കോടതി ചോദിച്ചത്.
🙏പണപ്പെരുപ്പം തുടര്‍ച്ചയായ മൂന്നാം മാസവും ഏഴു ശതമാനത്തിനു മുകളില്‍. ജൂണിലെ നാണ്യപെരുപ്പം 7.01 ശതമാനമാണ്. മെയ് മാസത്തില്‍ 7.04 ശതമാനമായിരുന്നു നാണ്യപെരുപ്പം.
🙏ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ്. ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി ചെയ്തതില്‍ അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ്.
🙏ഉദയ്പൂര്‍ കൊലപാതകക്കേസിലെ പ്രതികള്‍ക്കു ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ബിജെപി വിശദീകരണം നല്‍കണമെന്ന് രാജസ്ഥാന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്.
👉ഹിമാചല്‍ പ്രദേശ് മുന്‍ ബിജെപി അധ്യക്ഷനും മന്ത്രിയുമായിരുന്ന ഖിമി റാം കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഖിമി റാംതന്നെയാണ് വിവരം പ്രഖ്യാപിച്ചത്.
.
🙏കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംഘര്‍ഷത്തെ തുടര്‍ന്ന് പാര്‍ട്ടി ആസ്ഥാന ഓഫീസ് റവന്യൂ അധികൃതര്‍ പൂട്ടി സീല്‍ വച്ചിരിക്കുകയാണ്.
യൂറോപ്പിലേക്കു തിരിച്ചു. വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് യാത്ര. നാളെ നടക്കുന്ന എഐസിസി യോഗത്തില്‍ പങ്കെടുക്കില്ല.
🙏രാജ്യത്തെ ജനസംഖ്യാ നിന്ത്രണം ജനസംഖ്യാ അസന്തുലിതാവസ്ഥയിലേക്ക് നയിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രത്യേക വിഭാഗം ജനസംഖ്യയില്‍ വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുമെന്നും അത്തരം സാഹചര്യം ഉണ്ടാകരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
🙏അണ്ണാ ഡിഎംകെ ആസ്ഥാനം ആക്രമിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ പ്രതിചേര്‍ത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വം പൊലീസില്‍ പരാതി നല്കി. താന്‍ ഇപ്പോളും പാര്‍ട്ടി ഭാരവാഹിയായതിനാല്‍ കേസെടുക്കാനാവില്ലെന്നാണ് ഒപിഎസിന്റെ അവകാശവാദം.
🙏തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കൊവിഡ് 19. സ്റ്റാലിന് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയ മുഖ്യമന്ത്രി ഐസൊലേഷനില്‍ പ്രവേശിച്ചു.
🙏കനത്ത മഴയില്‍ പുഴ കവിഞ്ഞൊഴുകവേ, പാലം കടക്കുകയായിരുന്ന കാര്‍ ഒഴുകിപ്പോയി മൂന്നു പേര് മരിച്ചു. മൂന്നു പേരെ കാണാതായി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
🙏ഝാര്‍ഖണ്ഡില്‍ 16,800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ദിയോഘര്‍ വിമാനത്താവളം നാടിന് സമര്‍പ്പിച്ചു.
അന്തർദേശീയം
🙏രാജ്യംവിടാന്‍ ശ്രമിച്ച മുന്‍ ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രജപക്സെയെ വിമാനത്താവളം അധികൃതര്‍ തടഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം എത്തിയ ബേസില്‍ രജപക്സെയെ ജനങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഇമിഗ്രേഷന്‍ വിഭാഗമാണ് തടഞ്ഞത്.
കായികം
🙏ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഇംഗ്ലണ്ട് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം വെറും 18.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ മറികടന്നു. 58 പന്തില്‍ നിന്ന് അഞ്ച് സിക്സും ആറ് ഫോറുമടക്കം 76 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും 19 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടേയും മികവിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.