കൊച്ചി.മുൻ ജയിൽ ഡി.ജി.പി ആർ.ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. . ശ്രീലേഖയുടെ വിവാദ യൂടൂബ് വീഡിയോ പൊലീസ് പരിശോധന നടത്തി

കോടതിയലക്ഷ്യ പരാമർശങ്ങൾ വീഡിയോയില്ലെന്ന് പ്രാഥമിക വിലയിരുത്തൽ. പൾസർ സുനിയുമായി ബന്ധപ്പെട്ട പരാമർശം ഗൗരവതരം എന്ന് വിലയിരുത്തൽ. സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പൾസർ സുനി ലൈംഗീക പീഡനം നടത്തി ബ്ളാക്ക് മെയിൽ ചെയ്ത് പണം തട്ടിയത് അറിയാമെന്ന പരാമർശം ഗൗരവമുള്ളത്.

ഉന്നത പദവിയിലിരുന്ന ഒരാൾക്ക് നേരിട്ട് ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും നിയമ നടപടികൾ സ്വീകരിക്കാതിരുന്നത് ഗുരുതര പിഴവ്. പരാതിക്കാർ കോടതിയെ സമീപിച്ചാലും കേസെടുക്കാൻ ഉത്തരവിട്ടേക്കുമെന്ന് പൊലീസ് വിലയിരുത്തൽ .പൊലീസ് നിയമോപദേശം തേടുന്നത് ഇക്കാര്യത്തിൽ

തൃശൂർ റൂറൽ പോലീസിന്‍റെ നടപടി പൊതുപ്രവര്‍ത്തക പ്രൊഫ. കുസുമം ജോസഫിൻ്റെ പരാതിയിലാണ്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജാമ്യ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് കോടതി കഴിഞ്ഞതവണ ആരാഞ്ഞിരുന്നു. കേസിലെ വിചാരണ നടപടികൾ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനിയുടെ ജാമ്യാപേക്ഷ.

കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഏക പ്രതിയാണ് താനെന്നും ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് മുഖ്യപ്രതി സുപ്രീംകോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നാണ് പൾസർ സുനി അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ വിചാരണ എപ്പോൾ പൂർത്തിയാകുമെന്ന കാര്യം വ്യക്തമല്ലെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു നടപടി.