കേക്കുന്നുണ്ടോ,പിഷാരടിയുടെ പുതിയ ബിസിനസ് ഇതാണ്

Advertisement

അവതാരകനായെത്തി നടനും സംവിധായകനുമൊക്കെ ആയ മലയാളിയുടെ പ്രിയപ്പെട്ട താരമാണ് പിഷാരടി എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന രമേശ് പിഷാരടി. കോമഡി താരമായും നടനായും സംവിധായകനായുമൊക്കെ പിഷാരടി മലയാളി മനസില്‍ നിറഞ്ഞു നില്കുന്നു.സോഷ്യല്‍ മീഡിയകളിലും വളരെ ആക്റ്റീവ് ആയ പിഷാരടിയുടെ പോസ്റ്റുകളും അതിന്റെ ടൈറ്റിലുകളും വളരെ ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്.

ഇപ്പോഴിതാ താന്‍ തുടങ്ങാന്‍ പോകുന്ന ഒരു ബിസിനസ് സംരംഭത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് പിഷാരടി.കേക്ക് വില്‍ക്കുന്ന ‘കേക്ക് റീല്‍സ് കഫേ ബൈ ഫാരന്‍ഹീറ്റ്375’ പിഷാരടി തുടങ്ങാന്‍ പോകുന്നത്. എറണാകുളത്ത് ഒബ്രോണ്‍ മാളിലാണ് പിഷാരടിയുടെ കേക്ക് റീല്‍സ് കഫേ. ജൂലൈ 15 മുതല്‍ ആണ് കഫേ ആരംഭിക്കുന്നത്.

പിഷാരടി തന്നെയാണ് ഇക്കാര്യം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.’എന്റെ പുതിയ സംരംഭം..
മധുരമുള്ള ഒരു സ്വപ്നം കൂടെ യഥാര്‍ഥ്യമാകുന്നു.ഏവര്‍ക്കും സ്വാഗതം’ എന്നാണ് വളരെ വ്യത്യസ്തമായ വീഡിയോ പങ്കുവെച്ച് പിഷാരടി കുറിച്ചിരിക്കുന്നത്.മലയാളികളുടെ ഇഷ്ടപെട്ട കേക്കിന്റെ രുചിയെ കുറിക്ക് ചെറിയൊരു ആമുഖവും വീഡിയോ പറയുന്നു.

Advertisement