തിരുവനന്തപുരം:
എകെജി സെന്റർ ആക്രമണം നടന്ന് 12 ദിവസമായിട്ടും പ്രതികളെ കുറിച്ച് വിവരം ലഭിച്ചില്ലല്ലോയെന്ന ചോദ്യത്തിന് സുകുമാര കുറുപ്പ് പോയിട്ട് കാലമെത്രയായി പിടിച്ചോ എന്ന മറുചോദ്യവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പലരും മാറി മാറി ഭരിച്ചില്ലേ, പിടിച്ചോ. എത്രയെത്ര കേസുകളുണ്ട് ഇങ്ങനെയെന്നും ജയരാജൻ ചോദിച്ചു
എകിജെ സെന്റർ ആക്രമണം പോലീസ് നല്ല നിലയിൽ അന്വേഷിക്കുന്നുണ്ട്. കക്കാൻ പഠിക്കുന്നവർക്ക് നിൽക്കാനുമറിയും. ഇത്തരത്തിൽ കൃത്യങ്ങൾ നിർവഹിക്കുന്നവർ രക്ഷപ്പെടാനുള്ള വഴികളും സ്വീകരിക്കും. എല്ലാത്തരത്തിലുമുള്ള ശാസ്ത്ര സാങ്കേതിക വിദ്യകളും ഉപയോഗിച്ച് വളരെ ജാഗ്രതയോടെയാണ് പോലീസ് കേസ് അന്വേഷിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
Home News Breaking News സുകുമാര കുറുപ്പിനെ ഇത്ര കാലമായിട്ട് പിടിച്ചോ; എകെജി സെന്റർ ആക്രമണത്തെ കുറിച്ച് ഇ പി ജയരാജൻ