ഒറ്റപ്പാലം∙ മാന്നനൂർ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലം നിർമാണത്തിനിടെ ക്രെയിൻ ട്രാക്കിൽ കുരുങ്ങി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട് ഭാഗത്തേക്കുള്ള അപ്‌ലൈനിലാണു ഗതാഗത തടസം. ഷൊർണൂർ, തൃശൂർ ഭാഗത്തേക്കുള്ള ഡൗൺലൈൻ വഴിയാണ് എല്ലാ ട്രെയിനുകളെയും തിരിച്ചു വിടുന്നത്.

നിലവിൽ ആറോളം ട്രെയിനുകൾ വൈകി ഓടുന്നതായി റെയിൽവേ അറിയിച്ചു. മേൽപാലം നിർമാണത്തിന്റെ സാധന സാമഗ്രികൾ നീക്കുന്നതിന് എത്തിച്ച ക്രെയിനാണ് യന്ത്രത്തകരാറിനെ തുടർന്ന് ട്രാക്കിൽ കുരുങ്ങിയത്.