കണ്ണൂർ. പയ്യന്നൂരിൽ ആർ എസ് എസ് കാര്യാലയത്തിനു നേരെ ബോംബേറ്. ആളപായമില്ല. ഓഫീസിൻ്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെതാണ് പ്രാഥമിക നിഗമനം. ബോംബാക്രമണ ദൃശ്യങ്ങള്‍പുറത്തുവന്നിട്ടുണ്ട്, എന്നാല്‍പ്രതി ആരെന്ന് വ്യക്തമല്ല.

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്നതിന്‍റെ തെളിവാണ് ഈ സംഭവം. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായത്. ആക്രമണത്തിൽ കാര്യാലയത്തിന്റെ ജനൽ ചില്ലുകൾ തകർന്നു. മറ്റ് കാര്യമായ നാശനഷ്ടങ്ങൾ ഇല്ല. സംഘപരിവാർ പ്രവർത്തകർ പയ്യന്നൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കാര്യാലയത്തിന്റെ ഗേറ്റിനു പുറത്തുനിന്ന് ബോംബെറിയുന്നത് ദൃശ്യങ്ങളിൽ. ആക്രമികളുടെ മുഖം പക്ഷേ അവ്യക്തം.സംഭവ സ്ഥലത്ത് ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇന്നലെയായിരുന്നു സി.പി.എം പ്രവർത്തകനായിരുന്ന ധനരാജിൻ്റെ രക്തസാക്ഷി വാർഷിക ദിനാചരണം. ഇന്ന് ആര്‍എസ്എസ് പ്രവർത്തകനായിരുന്ന രാമചന്ദ്രൻ ബലിദാനി ദിനവും. പ്രദേശത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയാണ് ആക്രമണമെന്നാണ് നിഗമനം. ആക്രിസാമഗ്രികളുടെ കൂട്ടത്തില്‍ സ്റ്റീല്പാ‍ത്രത്തില്‍ അടച്ചുവച്ചിരുന്ന ബോംബ് പൊട്ടി അന്യസംസ്ഥാന തൊഴിലാളികളായ പിതാവും പുത്രനും അടുത്തിടെയാണ് മരിച്ചത്.