courtesy. kidilan trolls,fb

2022 ജൂലൈ 12 ചൊവ്വ

BREAKING NEWS

👉 നിയമസഭാ സമ്മേളനം ഇന്നും തുടരും.

👉 സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും.

👉 കണ്ണൂരിൽ ആർ എസ് എസ് ഓഫീസിന് നേരെ പുലർച്ചെ ബോംബേറ്. മുൻവശത്തെ ജനൽചില്ലുകൾ തകർന്നു.

👉 മണ്ണിടിച്ചിൽ മുന്നിൽ കണ്ട് ഇടുക്കി പെട്ടി മുടിയിൽ 45 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

👉 പാലക്കാട്ടെ പോക്സോ കേസ് ഇരയെ കണ്ടെത്താനായിട്ടില്ല. അന്വേഷണത്തിന് പ്രത്യേക സംഘം

👉 ഇന്ത്യ -ഇംഗ്ലണ്ട് ആദ്യ ഏകദിനം ഇന്ന് വൈകിട്ട് 5.30ന് ഓവലിൽ.

👉 ദിലിപ് അനുകൂല പരാമർശത്തിൽ ആർ ശ്രീലേഖയുടെ മൊഴി എടുത്തേക്കും.

കേരളീയം

🙏കേരളത്തിലെ ജലമേളകള്‍ക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് ഉച്ചക്ക് 2 മണിമുതല്‍ പമ്പയാറ്റില്‍ അരങ്ങേറും. രാവിലെ 11.30ന് തിരുവിതാംകൂര്‍ ദേവസ്വം അധികാരികള്‍ നടത്തുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് വളളംകളി ആരംഭിക്കുക.

🙏പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. 26 പ്രതികളുണ്ട്. 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊന്നെന്നാണു കേസ്.

🙏മെഡിക്കല്‍ കോളജുകളിലേക്ക് രോഗികളെ റഫര്‍ ചെയ്യുമ്പോള്‍ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എന്തിനു റഫര്‍ ചെയ്യുന്നുവെന്ന് വ്യക്തമാക്കണം. ചികിത്സാ സൗകര്യങ്ങളും രോഗിയുടെ അവസ്ഥയും പരിഗണിച്ചു മാത്രമേ റഫര്‍ അനുവദിക്കൂ. രോഗിയെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്താല്‍ അക്കാര്യം മെഡിക്കല്‍ കോളജിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കണം.

courtesy. troll malayalam,fb

🙏കെ.എസ്.ആര്‍.ടി.
സി.യുടെ നിലനില്‍പ്പ് അത്യന്താപേക്ഷിതമാണെന്നും കെ.എസ്.ആര്‍.ടി.സി നിര്‍ത്താനുള്ള ചെറിയ അടക്കംപറച്ചില്‍പോലും അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി.

🙏സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് സര്‍ക്കാര്‍ കോടതിയില്‍. ഗൂഢാലോചനയ്ക്കു തെളിവുകളുണ്ടന്നും മുഖ്യമന്ത്രിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് സ്വപ്ന നടത്തിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

🙏എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഷോളയാര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

🙏ദിലീപ് കേസില്‍ മുന്‍ ജയില്‍ മേധാവി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ അപലപനീയമാണെന്ന് സിപിഐ നേതാവ് ആനി രാജ. കേസ് നടപടി നിര്‍ണായക ഘട്ടത്തിലായിരിക്കേ വെളിപെടുത്തല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആനി രാജ പറഞ്ഞു.

🙏പതിനെട്ടാം വയസില്‍ തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച മഹതിയാണ് മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ദിലീപിനുവേണ്ടി ഇവര്‍ നടത്തുന്ന ഇടപെടല്‍ യാദൃശ്ചികമെന്നു കരുതുന്നില്ലെന്ന് ഫേസ്ബുക്കിലൂടെ ബിന്ദു അമ്മിണി പ്രതികരിച്ചു.

🙏പാലക്കാട് അട്ടപ്പാടിയില്‍ പത്തംഗ സംഘത്തിന്റെ മര്‍ദനമേറ്റ രണ്ടാമനും മരിച്ചു. കണ്ണൂര്‍ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

🙏ആര്‍എസ്എസ് നേതാവ് പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങില്‍ മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്തത് ആര്‍എസ്എസിനെ വിമര്‍ശിക്കാനാണെന്ന് മുന്‍ അഡീണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരന്‍. 2013 ല്‍ പ്രതിപക്ഷ നേതാവായിരിക്കെ ഈ പരിപാടിയില്‍ പങ്കെടുത്ത് വിഎസ് നടത്തിയ പ്രസംഗം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റുചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

🙏ആര്‍എസ്എസ് ആചാര്യന്‍ എം എസ് ഗോള്‍വാള്‍ക്കര്‍ക്കെതിരെ പ്രസ്താവന നടത്തിയതിന് വി.ഡി സതീശന് കോടതി നോട്ടീസ്. അടുത്ത മാസം 12 ന് ഹാജരാകണമെന്ന് കണ്ണൂര്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയാണ് നോട്ടീസ് അയച്ചത്. ആര്‍എസ്എസ് പ്രാന്തസംഘചാലക് കെ.കെ. ബാലറാമാണ് കേസ് ഫയല്‍ ചെയ്തത്.

🙏ഭരണ ഘടനയെ കുറിച്ചുള്ള വിവാദ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ഭരണഘടന വേദഗ്രന്ഥം ആണെന്ന് തിരുത്തിക്കൊണ്ട് കൃഷ്ണദാസ് വീണ്ടും ഫേസ്ബുക്കില്‍ കുറിച്ചു.

🙏പാലക്കാട്ടെ എസ്ഡിപിഐ നേതാവ് സുബൈര്‍ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന്റെ വിരോധത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഒമ്പത് പ്രതികളും ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 167 സാക്ഷികളുണ്ട്.

🙏പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന് കിട്ടിയതാണ് കെ.കെ രമയുടെ എംഎല്‍എ സ്ഥാനമെന്ന എളമരം കരീമിന്റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. കെ.കെ രമ ഒറ്റുകാരിതന്നെയെന്നും വിപ്ലവ ചരിത്രത്തെ ഒറ്റുകൊടുത്തതിന്റെ പ്രതിഫലമാണ് എംഎല്‍എ സ്ഥാനമെന്നും മോഹനന്‍ പ്രതികരിച്ചു.

🙏കടുവ സിനിമയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ ഭിന്നശേഷിക്കാരായ കുട്ടിക്കെതിരായ സംഭാഷണം നീക്കം ചെയ്യുകയാണെന്ന് 1 അണിയറപ്രവര്‍ത്തകര്‍. പുതിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചാല്‍ ഉടനേ പ്രിന്റ് മാറ്റുമെന്നു നടന്‍ പൃഥ്വിരാജ് അറിയിച്ചു.

🙏താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് നടന്‍ പൃഥ്വിരാജ്. അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയില്‍നിന്ന് നേരിട്ടുകാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും പൃഥ്വിരാജ് വ്യക്തമാക്കി. വിജയ് ബാബു അമ്മ യോഗത്തില്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

🙏തൃശൂര്‍ പൂരത്തില്‍ ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ, പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു. 2006ലാണ് പാറമേക്കാവ് വേലയ്ക്ക് പത്മനാഭനെ നടക്കിരുത്തിയത്. അറുപത് വയസ്സിലേറെ പ്രായമുണ്ട്. സംസ്‌കാരം ഇന്ന് കോടനാട് നടക്കും.

🙏കൊല്ലം ചടയമംഗലത്ത് എംസി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രിക മരിച്ചു. പുത്തൂര്‍ സ്വദേശിനി പങ്കജാക്ഷി (85) ആണ് മരിച്ചത്.

🙏തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ. കെ.എം.സച്ചിന്‍ദേവും സെപ്റ്റംബര്‍ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എ.കെ.ജി. ഹാളില്‍ പകല്‍ 11-നാണ് ചടങ്ങ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എം.എല്‍.എ.യുമാണ് വിവാഹിതരാകുന്നത്.

🙏വിനോദ സഞ്ചാരം കൊഴുപ്പിക്കാന്‍ ബസിനു മുകളില്‍ പൂത്തിരി കത്തിച്ച ‘കൊമ്പന്‍’ ബസില്‍ കൂടുതല്‍ നിയമലംഘനങ്ങള്‍. ജിപിഎസ് സംവിധാനവും സ്പീഡ് ഗവര്‍ണറും ബസില്‍ ഇല്ലെന്നാണ് കണ്ടെത്തിയത്.

ദേശീയം

🙏അശോകസ്തംഭം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം. ഭരണഘടനാ അധികാര വിഭജനത്തെ മോദി അട്ടിമറിക്കുകയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.

🙏ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നത് തിരുവനന്തപുരം വിമാനത്താവളത്തില്‍. കൊച്ചി വിമാനത്താവളത്തിലും ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്.

🙏വനസംരക്ഷണ നിയമത്തിലെ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. വനഭൂമി കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമാണ് നിയമത്തിലെ ഭേദഗതിയെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് ആരോപിച്ചു. ആദിവാസികളുടെയും ഗ്രാമസഭകളുടെയും മുഴുവന്‍ അവകാശങ്ങളും ലംഘിക്കുന്നതാണ് ഭേദഗതിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.

🙏നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഈ മാസം 21 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നേരത്തെ മാറ്റിവച്ചിരുന്നു.

🙏പട്നയിലെ ദളിതനായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രേംകുമാറിന് അമേരിക്കയില്‍ പഠിക്കാന്‍ രണ്ടര കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ്. ഗോണ്‍പുര എന്ന ഗ്രാമവാസിയായ പ്രേംകുമാറിന് അമേരിക്കയിലെ പ്രശസ്തമായ ലഫായെറ്റ് കോളേജില്‍ നാലു വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് കോഴ്സാണു പഠിക്കുക.

🙏യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് 79.48 എന്ന നിലയിലായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.

🙏ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ തസ്തികകളിലേക്കു നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. 766 ഒഴിവുകളുണ്ട്. അവസാന തീയതി ഓഗസ്റ്റ് 14.

🙏ഗുജറാത്തിലെ പ്രളയത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചത് 61 പര്‍. ദുരിതമനുഭവിക്കുന്ന ഗുജറാത്തിന് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അന്തർദേശീയം

🙏ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്സെ രാജ്യം വിട്ടെന്ന് സ്പീക്കര്‍. അയല്‍രാജ്യത്താണ് ഗോത്തബയ ഇപ്പോഴുള്ളതെന്നും ബുധനാഴ്ച തിരിച്ചെത്തുമെന്നും സ്പീക്കര്‍ വെളിപ്പെടുത്തി.

🙏ശ്രീലങ്കയില്‍ പ്രസിഡന്റ് സ്ഥാനം കൈയടക്കാന്‍ നേതാക്കള്‍ ചരടുവലി ആരംഭിച്ചു. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു.

🙏രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും പ്രസിഡന്റ് പദത്തിനായി ചരടുവലി തുടങ്ങി. അതേ സമയം മൂന്നാം ദിവസവും കൊളംബോയില്‍ തന്നെ തുടരുകയാണ് പ്രക്ഷോഭകര്‍.

🙏ശ്രീലങ്കയില്‍ ജനം ഒന്നടങ്കം തെരുവിലിറങ്ങിയതിനു സമാനമായി ചൈനയിലും ജനകീയ പ്രക്ഷോഭമെന്നു റിപ്പോര്‍ട്ട്. ഭരണകൂടത്തിനെതിരായ പ്രത്യക്ഷ പ്രതിഷേധങ്ങള്‍ വിരളമായ ചൈനയില്‍, ഹെനാന്‍ പ്രവിശ്യയില്‍ വിവിധ ബാങ്ക് ശാഖകള്‍ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിനെതിരെയാണു വന്‍ ബഹുജന പ്രക്ഷോഭം അരങ്ങേറിയത്.

കായികം

🙏ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട കാര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. താരത്തെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.