കൊച്ചി.ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ വെറുതേയല്ല, വളരെ ആലോചിച്ച് കൃത്യമായ പ്ളാനിംങില്‍ സംഭവിച്ചതെന്ന് സൂചന.പ്രതിഭാഗത്തിന് ഗുണകരമായി മൊഴി നല്‍കാനാവുന്ന ശക്തമായ ഒരു സാക്ഷിയെന്ന നിലയില്‍ ശ്രീലേഖ യാദൃശ്ചികമെന്നോണം കേസില്‍ വന്നുകയറുകയാണ്. നടിയെ അക്രമിച്ച കേസിൽ അന്വേഷണ സംഘത്തിനെതിരെ ആർ.ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച് പറയുന്നുണ്ട്. ദിലീപുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് ശ്രീലേഖ അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ ഗൂഢാലോചനയുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. വനിത,പൊലീസ് മേധാവി,മോശമല്ലാത്ത ട്രാക്ക് റിക്കോര്‍ഡ് എന്നിവ മൂലം ശ്രീലേഖയുടെ മൊഴികള്‍ക്ക് ആധികാരികതയും വിശ്വാസ്യതയും ഏറും,അത് പ്രതിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ കോടതിയലക്ഷ്യമായതിനാൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിയ്ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ശ്രീലേഖയും ദിലീപും തമ്മിലുള്ള ബന്ധവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ദിലീപിനെ രക്ഷിയ്ക്കാനുള്ള നീക്കമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ വിവരങ്ങള്‍ ശേഖരിയ്ക്കാൻ ആർ ശ്രീലേഖയുടെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.ആരോപണങ്ങളെ ക്രൈംബ്രാഞ്ച് തള്ളുകയാണെങ്കിലും പ്രതിഭാഗം ശ്രീലേഖയെ ആയുധമാക്കാനാണ് നീക്കം.

കേസിൽ ശ്രീലേഖയെ വിസ്തരിക്കണമെന്നാവശ്യപെട്ട് കോടതിയെ സമീപിയ്ക്കാനാണ് ദിലീപിന്റെ അഭിഭാഷകർ ആലോചിക്കുന്നത് ശ്രീലേഖയുടെ മൊഴി കോടതിയിൽ ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രതിഭാഗം അഭിഭാഷകർ. എന്നാൽ ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും പ്രതിഭാഗത്തിന്റെ നിയമ നടപടികൾ