പാലക്കാട് . അജികൃഷ്ണൻ അറസ്റ്റിൽ. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ

പാലക്കാട് ഷോളയാർ പൊലീസാണ് അറസ്റ്റ് ചെയ്തത്

ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ജാതിപ്പേരുവിളിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. ഒരു വര്‍ഷംമുന്പ് ഷോളയൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ ആണ് നടപടി. അജികൃഷ്ണന്‍ വിദേശത്തായിരുന്നു. നാട്ടിലെത്തിയതിന് പിന്നാലെയാണ് നടപടി. സ്വര്‍ണകടത്ത് കേസ് പ്രതി സ്വപ്നസുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് എച്ച്ആര്‍ഡിഎസിനെ സര്‍ക്കാര്‍ പലതരത്തില്‍ പീഡിപ്പിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്.സ്ഥാപനത്തില്‍ അധികൃതരുടെ നിരന്തര പരിശോധനകളുടെ പേരില്‍ സ്വപ്നയെ ജോലിയില്‍നിന്നും ഒഴിവാക്കിയിരുന്നു.