ജ്യോതിഷ പ്രകാരം ശനിയുടെയും ശുക്രന്റെയും സംക്രമണം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ശനിയുടെയും ശുക്രന്റെയും സംക്രമണം ജൂലൈ 12, ജൂലൈ 13 തിയതികളിലായി നടക്കും. ജൂലൈ 12ന് കുംഭം രാശിയില്‍ നിന്ന് ശനി മകരം രാശിയിലേക്ക് പ്രവേശിക്കും. 13ന് ശുക്രന്‍ മിഥുന രാശിയിലേക്കും പ്രവേശിക്കുന്നു.

ഗ്രഹങ്ങളുടെ ഈ സ്ഥാന മാറ്റങ്ങള്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ടു വരും. അവരുടെ ജീവിതത്തില്‍ പുരോഗതിയുണ്ടാകും. ശുക്രന്റെ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമാകുന്നതെന്ന് നോക്കാം.’

ചിങ്ങം(മകം പൂരം ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക): ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ശക്തമായ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ ധാരാളമായി വന്നു ചേരും. ബിസിനസ് ചെയ്യുന്നവര്‍ക്ക് യാത്രകള്‍ ചെയ്യേണ്ടതായി വരും. ബിസിനസ് യാത്രകളിലൂടെ പ്രയോജനകരമായ ഒരുപാട് നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വ്യാപാരികള്‍ക്ക് ലാഭം വര്‍ധിക്കും.

തുലാം(ചിത്തിരയുടെ ഒടുവിലെ പകുതി,ചോതി,വിശാഖത്തിന്റെ ആദ്യത്തെ 45 നാഴിക): ശുക്രന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് കരിയറില്‍ വലിയ പുരോഗതിയുണ്ടാക്കും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ രാശിക്കാരുടെ വരുമാനത്തിലും വലിയ വര്‍ധനവ് ഉണ്ടായേക്കാം. ചിങ്ങം രാശിക്കാര്‍ക്ക് ആത്മീയതയില്‍ താല്‍പര്യം ഉണ്ടാകും. കുടുംബവുമൊത്ത് കൂടുതല്‍ യാത്രകള്‍ ചെയ്യാന്‍ ഇടയാകും.

കുംഭം(അവിട്ടത്തിന്റെ ഒടുവിലെ പകുതി,ചതയം,പൂരുരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക): കുംഭം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക നേട്ടമുണ്ടാകും. ഇക്കൂട്ടര്‍ക്ക് വരുമാനം വര്‍ധിക്കും. നിക്ഷേപത്തില്‍ നിന്ന് ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ് കൂടുതല്‍ മെച്ചപ്പെടും. ആകെ മൊത്തം ഈ സമയം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും.

ശനിയുടെ സംക്രമം കര്‍ക്കടകം(പുണര്‍തത്തിന്റെ ഒടുവിലെ 15നാഴിക പൂയം,ആയില്യം), വൃശ്ചികം(വിശാഖത്തിന്റെ ഒടുവിലെ 15 നാഴിക,അനിഴം,തൃക്കേട്ട) രാശിക്കാര്‍ക്ക് വളരെ നല്ലതാണ്. ഈ രണ്ട് രാശിക്കാര്‍ക്കും അവരുടെ ജോലിയില്‍ വലിയ വിജയമുണ്ടാകും. സാമ്പത്തികം വന്ന് ചേരും. ഈ കാലയളവില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ രണ്ട് രാശിക്കാര്‍ക്കും സാധിക്കും. നിങ്ങള്‍ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടും.’