ശാസ്താംകോട്ട: പടി‍ഞ്ഞാറെ കല്ലടയിൽ ആറ് ദിവസം കുടിവെള്ളം മുടങ്ങും. വെട്ടിയ തോട് പാലത്തിലെ നിർമാണ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഈ മേഖലയിൽ കൂടി കടന്നു പോകുന്ന ജലവിതരണ പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാലാണ് കുടിവെള്ളം മുടങ്ങുന്നത്. 14.07.22 വ്യാഴാഴ്ച മുതൽ 19.07.22 വരെയുള്ള ദിവസങ്ങളിലാണ് കുടിവെള്ളം മുടങ്ങുന്നത്.
♦️അയിത്തോട്ടുവ
♦️കോതപുരം
♦️വളഞ്ഞവരമ്പ്
♦️തോപ്പിൽ കടവ്
♦️VKS ജംഗ്ഷൻ
♦️ഉള്ളുരുപ്പ്
♦️തെങ്ങും തറ മുക്ക്
തുടങ്ങിയ ഭാഗങ്ങളിൽ കുടിവെള്ള വിതരണം പൂർണമായും മുടങ്ങുന്നതായിരിക്കുമെന്ന് വാട്ടർ അതോറിട്ടി അസി.എഞ്ചിനീയർ അറിയിച്ചു.