തിരുവനന്തപുരം: തൃശൂർ അതിരപ്പിള്ളി വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിൽ വിദ്യാർഥിയെ മർദിച്ച വാച്ച്മാനെ സസ്പെൻഡ് ചെയ്തു. മന്ത്രി കെ.രാധാകൃഷ്ണന്റെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. ഹോസ്റ്റലിലെ ജീവനക്കാരൻ മധുവിനെതിരെയാണ് നടപടി.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. മുളവടി കൊണ്ട് കുട്ടിയുടെ പുറത്ത് തല്ലുകയായിരുന്നു. ഡസ്ക്കിലടിച്ച് താളമിട്ടതിനാണ് മർദനമെന്ന് വിദ്യാർഥി പറഞ്ഞു. അതിരപ്പിള്ളി അടിച്ചിൽതൊട്ടി ഊരുനിവാസിയായ പത്താംക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്.

കുട്ടി ചികിത്സയിലാണ്. പട്ടികവർഗ ഡയറക്ടറോടും മന്ത്രി റിപ്പോർട്ട് തേടി. വാച്ച്മാനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ ബാലവകാശ കമ്മിഷൻ ചെയർപഴ്സൻ കെ.മനോജ്കുമാറും റിപ്പോർട്ട് ആവശ്യപ്പെട്ടു.