ഇടുക്കി . കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വിജിലൻസ് പിടിയിൽ. കൊക്കയാർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.എൽ ദാനിയേൽ ആണ് പിടിയിലായത്. പടുതാക്കുളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകനിൽ നിന്ന് പതിനായിരം രൂപ വാങ്ങുന്നതിനിടെ വിജിലൻസ് പിടി കൂടുകയായിരുന്നു.

കൃഷി ഭവനിൽ നൽകിയ അപേക്ഷ പ്രകാരം പടുതാക്കുളത്തിന് സബ്സിഡി ലഭിക്കാൻ വികസന സമിതിയിൽ പഞ്ചായത്ത് പ്രതിനിധി ആവശ്യമുന്നയിക്കണമായിരുന്നു. ഇതിനായി പന്ത്രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദാനിയയേലിനെ സമീപിച്ചപ്പോൾ പതിനായിരം രൂപ നൽകണമെന്നാവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. പണം കൈ മാറുന്നതിനിടെ വിജിലൻസ് ഇടുക്കി ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം ദാനിയേലിനെ പിടികൂടുകയായിരുന്നു.