പാലക്കാട്. എലപ്പുളളിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.BJP നേതാവ് സഞ്ജിത്തിനെ കൊല ചെയ്തതിന്റെ പകയാണ് സുബൈറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.കൃത്യം നടന്ന് 81ാമത്തെ ദിവസമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്


പാലക്കാട് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എസ് ഷംസുദ്ദീന്റെ നേതൃത്യത്തിലുള്ള സംഘമാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.971 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത് കേസില്‍ ആദ്യത്തെ അറസ്റ്റ് നടന്ന് 81 ദിവസത്തിനകം.കേസിലെ 9 പ്രതികളും ആര്‍എസ്എസ് ബിജെപി നേതാക്കള്‍.കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് ബിജെപി നേതാവ് സഞ്ജിത്ത് കൊല്ലപ്പെട്ടിരുന്നു .ഇതിന്റെ ഗൂഢാലോചന നടന്നത് സുബൈറിന്റെ കടയില്‍ വെച്ചാണെന്ന് കണ്ടെത്തിയിരുന്നു.ഈ പകയാണ് സുബൈറിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.5 സ്ഥലങ്ങളിലായാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ ആകെ 167 സാക്ഷികള്‍.സിസിടിവി , മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ 208 രേഖകള്‍ അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി.ഏപ്രില്‍ 15ന് വിഷുദിനത്തിലാണ് കൊലപാതകം നടന്നത്. 2 കാറുകളിലായി എത്തിയ അക്രമിസംഘം പള്ളിയില്‍ നിന്ന് പിതാവിനൊപ്പം മടങ്ങുകയായിരുന്ന സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൃത്യത്തിന് ഉപയോഗിച്ചിരുന്ന കാര്‍ നേരത്തെ സഞ്ജിത്ത് ഉപയോഗിച്ചിരുന്നതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.