തിരുവനന്തപുരം.വിവാദമായ ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐയെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് ലക്ഷങ്ങള്‍.
അന്വേഷണം തടയാൻ ഹൈക്കോടതിയിൽ മാത്രം മുടക്കിയത് 55 ലക്ഷം രൂപയാണ്. സർക്കാരിനു വേണ്ടി വാദിച്ച അഭിഭാഷകൻ കെ.വി. വിശ്വനാഥിന് വക്കീൽ ഫീസായി നല്‍കിയതാണ് തുക.

നിയമസഭയില്‍ എന്‍.ഷംസുദ്ദീന്റെ ചോദ്യത്തിന് നിയമവകുപ്പ് മന്ത്രി പി.രാജീവ് ആണ് മറുപടി നല്‍കിയത്.
വിവാദമായ ലൈഫ് മിഷന്‍ കേസില്‍
സി.ബി.ഐ അന്വേഷണം ചെറുക്കാന്‍ 55 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയെന്നാണ് രേഖാമൂലമുള്ള മറുപടി. സർക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ വാദിച്ച അഭിഭാഷകൻ കെ.വി. വിശ്വനാഥിന് വക്കീൽ ഫീസായി നല്‍കിയതാണ് തുക.
വിവാദമായ സ്പ്രിംഗ്ലര്‍ കേസിലും ലക്ഷങ്ങള്‍ മുടക്കിയതായി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് 19 അഭിഭാഷകരെ പുറത്തു നിന്നും നിയോഗിച്ചതായി സര്‍ക്കാര്‍ സമ്മതിക്കുന്നു. രഞ്ജിത് കുമാര്‍, മനീന്ദര്‍ സിംഗ്, ജയ്ദീപ് ഗുപ്ത തുടങ്ങി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരാണ് ഓരോ തവണയും എത്തിയത്. അഭിഭാഷകരുടെ വിമാനയാത്രാ ചെലവ് 24,94,249 രൂപയും താമസത്തിന് 8,59,996 രൂപയും ചേര്‍ത്ത് ആകെ 33,54,245 രൂപ ആയിട്ടുണ്ട്.