കൊല്ലം. തിരുവനന്തപുരം കഴക്കൂട്ടത്ത് ഗൃഹനാഥൻ ചവിട്ടികൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ.
കൊല്ലം നടുവിലച്ചേരി തൃക്കരുവ സ്വദേശി വിജയകുമാർ ആണ് പിടിയിലായത്. പേരും വിലാസവും ആർക്കും അറിയാതിരുന്ന ഇയാളെ ഒരു ഫോട്ടോ മാത്രമുപയോഗിച്ചാണ് പോലീസ് പിടികൂടിയത്.

ഇന്ന് രാവിലെയാണ് അഞ്ചാലുംമൂടിനു സമീപം തൃക്കരുവയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പേരും വിലാസവും ആർക്കും അറിയാതിരുന്ന ഇയാളെ ഒരു ഫോട്ടോ മാത്രമുപയോഗിച്ചാണ് പോലീസ് പിടികൂടിയത്. സംഭവത്തിനു ശേഷം ബസ്സിൽ കയറി കൊല്ലം ഭാഗത്തേക്ക് ഇയാൾ പോയതായിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷിച്ചത്. കഴക്കൂട്ടം ഭാഗത്ത് അലഞ്ഞു തിരിഞ്ഞ് ആക്രി പെറുക്കി വിറ്റിരുന്നയാളാണ് വിജയകുമാർ.

ഇന്നലെ രാവിലെ പത്തരയോടു കൂടി കഴക്കൂട്ടത്ത് ദേശീയ പാതക്കരുകില്‍ നിന്ന ഭുവനചന്ദ്രനെ വാക്കുതർക്കത്തിനിടെയാണ് വിജയകുമാർ ചവിട്ടിയത്.
വയറ്റിൽ ശക്തമായ ചവിട്ടേറ്റ ഭുവനചന്ദ്രൻ മെഡി.കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.കരൾ രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞിരുന്ന ഭുവനചന്ദ്രന്റെ മരണം ആന്തരീക രക്ത സ്രാവം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി അറിയാൻ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കി.