തിരുവനന്തപുരം.പെൺസുഹൃത്തിനെ കാണാൻ പോയതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ യുവാവിനെ കാണാതായ സംഭവം. മൊട്ടമൂട് സ്വദേശി കിരണിൻറ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി

ആഴിമല കടൽതീരത്തേക്ക് ഓടുന്നതിന്‍റെ ദൃശ്യങ്ങളാണ് കിട്ടിയത്.പെൺകുട്ടിയുടെ ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയ ശേഷം ആഴിമലക്ക് സമീപം വെച്ച് കിരണിനെ കാണാതാവുകയായിരുന്നു.പെൺകുട്ടിയുമായി കിരണിന് ഒരു വർഷമായി സൗഹൃദമുണ്ടെന്നാണ് പൊലീസ് പറയുന്നത്

കിരണിനെ ഇനിയും കണ്ടെത്താനായിട്ടില്ല.ആഴിമല ഭാഗത്ത് തെരച്ചില്‍ പുരോഗമിക്കുന്നു

കിരണിനെ തട്ടിക്കൊണ്ട് പോയവരെ ഇനിയും പിടികൂടാനായിട്ടില്ല