courtesy. kidilan trolls,fb

2022 ജൂലൈ 11 തിങ്കൾ

BREAKING NEWS

👉 ശ്രീലങ്ക: രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗതോബായ. നാളെ രാജിവെയ്ക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

👉 ഗുജറാത്തിൽ കനത്ത മഴ; ദക്ഷിണ ഗുജറാത്തിൽ പ്രളയ സമാനമായ സാഹചര്യം. വിദ്യാലയങ്ങൾക്ക് അവധി.

👉 ഗോവയിൽ സമ്മേളനം ഇന്ന് ചേരാനിരിക്കെ കോൺഗ്രസ് എംഎൽഎ മാർ രഹസ്യ കേന്ദ്രത്തിൽ

👉 പാലക്കാട് മഹിളാ മോർച്ച നേതാവ് ശരണ്യ തുങ്ങി മരിച്ച സംഭവത്തിൽ പ്രാദേശിക ബിജെപി നേതാവിൻ്റെ പേര് എഴുതി വെച്ചിരിക്കുന്നത് അന്വേഷിക്കുന്നു.

👉 അതിജീവിതയെ കാണാൻ കൂട്ടാക്കാത്ത ശ്രീലേഖ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയാകാൻ ശ്രമിക്കുന്നു എന്ന് ഭാഗ്യലക്ഷമി

👉 കേരളത്തിലും കനത്ത മഴ: കോഴിക്കോട് മാവൂരിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു.

👉ലൈഫ്മിഷൻ കേസ്: സ്വപ്ന സുരേഷിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും.

കേരളീയം

courtesy. sasi trolls

🙏ഇന്നും മഴ തുടരും. നാലു വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കാസര്‍കോട് ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകി. ഇന്ന് കാസര്‍കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും എല്ലാ സ്‌ക്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധിയില്ല. പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.

🙏പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഇന്നു മുതല്‍ നല്‍കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 18. ഏകജാലക സംവിധാനത്തിലൂടെയാണു പ്രവേശനം.

🙏നടിയെ ആക്രമിച്ച കേസില്‍ പൊലീസ് വ്യാജത്തെളിവുകളുണ്ടാക്കിയെന്ന് മുന്‍ ജയില്‍ ഡിജിപി ശ്രീലേഖ ഐപിഎസ്. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ഫോട്ടോ വ്യാജമാണ്. പള്‍സര്‍ സുനി ദിലീപിന് അയച്ചെന്നു പറയുന്ന കത്ത് എഴുതിയത് സുനി അല്ല, സഹ തടവുകാരന്‍ വിപിനാണ്.

🙏കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച യുദ്ധക്കപ്പല്‍ ഐഎന്‍സ് വിക്രാന്ത് അടുത്ത മാസം കമ്മീഷന്‍ ചെയ്യും. നാലാമത്തെ സമുദ്രപരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കി.

🙏നഴ്സുമാരുടെ സമരം വീണ്ടും വരുന്നു. തുല്യ ജോലിക്ക് തുല്യ വേതനം എന്ന മുദ്രാവാക്യവുമായാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തിനിറങ്ങുന്നത്. മിനിമം വേതനം നാല്‍പതിനായിരം രൂപയാക്കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സിന്റെ അടിസ്ഥാന ശമ്പളം 39,938 രൂപയാണ്.

🙏തുപ്പിയതു ചോദ്യം ചെയ്തതിനു തിരുവനന്തപുരം കഴക്കൂട്ടത്ത് കരിക്കു കച്ചവടക്കാരനെ ആക്രിക്കച്ചവടക്കാരന്‍ ചവിട്ടിക്കൊന്നെന്ന് ആരോപണം. ഈയിടെ കരള്‍രോഗ ശസ്ത്രക്രിയ കഴിഞ്ഞ നെട്ടായകോണം സ്വദേശി കെ. ഭുവനചന്ദ്രനാണു മരിച്ചത്. കരിക്കുകച്ചവടക്കാരനു മുന്നില്‍ തുപ്പിയതു ചോദ്യം ചെയ്തപ്പോള്‍ ആക്രിക്കച്ചവടക്കാരന്‍ ചവിട്ടിയെന്നാണ് ദൃക്സാക്ഷികള്‍ ആരോപിക്കുന്നത്.

🙏പാലക്കാട് ധോണിയില്‍ വയോധികനെ ചവിട്ടിക്കൊന്ന കാട്ടാനയെ കുങ്കിയാനയെ ഉപയോഗിച്ച് തുരത്താന്‍ ശ്രമം. വയനാട്ടില്‍ നിന്നെത്തിച്ച പ്രമുഖ എന്ന കുങ്കിയാനയുമായി വനംവകുപ്പുകാര്‍ ചീനിക്കുഴി വന മേഖലയില്‍ പട്രോളിംഗ് നടത്തുന്നുണ്ട്.

🙏നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹായം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു. 2006 ല്‍ ഗോള്‍വള്‍ക്കറുടെ ജനന്മശതാബ്ദിയോടനുബന്ധിച്ച് പറവൂരില്‍ സംഘടിപ്പിച്ച ചടങ്ങ് സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും ആര്‍വി ബാബു പുറത്തുവിട്ടു.

ദേശീയം

🙏ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ശ്രീലങ്കയ്ക്കു കൂടുതല്‍ സഹായം നല്‍കും. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കും. 380 കോടി ഡോളറിന്റെ സഹായം ഇതിനകം നല്‍കിക്കഴിഞ്ഞു.

🙏ശ്രീലങ്കക്ക് അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിസന്ധി ശ്രീലങ്ക മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

🙏പ്രളയവും മോശം കാലാവസ്ഥയും കണക്കിലെടുത്ത് അമര്‍നാഥ് യാത്ര റദ്ദാക്കി. ജമ്മുവില്‍നിന്ന് പുതിയ തീര്‍ത്ഥാടകരെ അമര്‍നാഥിലേക്ക് കടത്തിവിടില്ല. പ്രളയത്തില്‍ കാണാതായ നാല്‍പ്പതോളം തീര്‍ത്ഥാടകര്‍ക്കായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണ്.

🙏കാളി വിവാദത്തില്‍ പ്രതികരണവുമായി പധാനമന്ത്രി നരേന്ദ്രമോദി. കാളി രാജ്യത്തെ വിശ്വാസത്തിന്റെ കേന്ദ്രമാണെന്നും കാളിയുടെ അനുഗ്രഹം ബംഗാളില്‍ മാത്രമല്ല രാജ്യം മുഴുവനുമുണ്ടെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

🙏ഉദയ്പൂര്‍ കൊലക്കേസില്‍ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ഉദയ്പ്പൂര്‍ സ്വദേശി ഫര്‍ഹാദ് മുഹമ്മദ് ഷെയ്ഖിനെയാണ് അറസ്റ്റ് ചെയ്തത്.

🙏ജയിലില്‍കിടന്ന് ഇരുന്നൂറു കോടി രൂപയുടെ തട്ടിപ്പു നടത്തിയ സുകേഷ് ചന്ദ്രശേഖര്‍ 81 ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍തോതില്‍ കൈക്കൂലി നല്‍കിയെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തി. പുറത്തുള്ളവരുമായി സംസാരിക്കാന്‍ സുകേഷിനു ജയില്‍ അധികൃതര്‍ ഫോണ്‍ സൗകര്യം നല്‍കി. തിഹാര്‍ ജയിലില്‍ കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് പന്ത്രണ്ടര കോടി രൂപ ജയില്‍ ഉദ്യോഗസ്ഥര്‍ കോഴയായി കൈപ്പറ്റിയെന്ന് ഇയാള്‍ ആരോപിച്ചിരുന്നു.

👍റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ സ്ത്രീ സുരക്ഷാ സംവിധാനങ്ങള്‍. ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയുള്ള വീഡിയോ നിരീക്ഷണ സംവിധാനം റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചു തുടങ്ങി.

🙏ഗോവയില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നാലു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ, ഭാര്യയും എംഎല്‍യുമായ ദലൈല അടക്കമുള്ള എംഎല്‍എമാര്‍ക്കൊപ്പം മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.

🙏യുവതിയെ ബലാല്‍സംഗം ചെയ്യുകയും പരാതിപ്പെട്ടതിനു വാഹനമിടിപ്പിച്ചു കൊല്ലാന്‍ ശ്രമിക്കുകയും ഭര്‍ത്താവിനെ പിടികൂടി മര്‍ദിച്ച് കള്ളക്കേസില്‍ ജയിലിലടയ്ക്കുകയും ചെയ്ത പോലീസ് ഇന്‍സ്പെക്ടര്‍ നാഗേശ്വര്‍ റാവു ഒളിവില്‍.

അന്തർദേശീയം

🙏ശ്രീലങ്കയില്‍ രണ്ടു ദിവസമായിട്ടും പിരിഞ്ഞു പോകാതെ സമരക്കാര്‍. പ്രസിഡന്റും പ്രധാനമന്ത്രിയും രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിരിഞ്ഞു പോകണമെന്ന് സൈനിക മേധാവി അഭ്യര്‍ത്ഥിച്ചു. ഇപ്പോഴത്തെ സ്പീക്കര്‍ മഹിന്ദ അബേയവര്‍ധനെ താത്കാലിക പ്രസിഡന്റായി ഈ ആഴ്ച തന്നെ അധികാരമേല്‍ക്കും.

🙏ശ്രീലങ്കയില്‍ ജനം പിടിച്ചെടുത്ത പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികള്‍ വിനോദകേന്ദ്രങ്ങളായി മാറി. നീന്തല്‍ക്കുളങ്ങളില്‍ നീന്തിക്കുളിച്ചും അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്തു ഭക്ഷിച്ചും വ്യായാമ ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യായാമം ചെയ്തും ബെഡ് റൂമുകളിലെ കിടക്കയില്‍ കിടന്നും കസേരകളില്‍ ഇരുന്നും ജനം ആസ്വദിക്കുകയാണ്.

🙏ദക്ഷിണാഫ്രിക്കയില്‍ പീറ്റര്‍മാരിസ്ബര്‍ഗിലെ ബാറില്‍ വെടിവയ്പ്പ്. 14 പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

കായികം

🙏55 പന്തില്‍ 117 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനും ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യയെ രക്ഷിക്കാനായില്ല. 17 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചത്. ഡേവിഡ് മലാന്റേയും ജീസ് ടോപ്ലേയുടേയും മികച്ച പ്രകടനത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 216 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ കഴിഞ്ഞുളളൂ.

🙏രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയും ലോക ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ സാധ്യതകളാരാഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി മത്സരം ഓഗസ്റ്റ് 22ന് സംഘടിപ്പിക്കാന്‍ കഴിയുമോ എന്നാണ് ബിസിസിക്ക് അയച്ച കത്തില്‍ ചോദിച്ചിരിക്കുന്നത്.

🙏വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ചാമ്പ്യനായത്.