കൊച്ചി:നേതാക്കളുടെ ശേഷി ധനസ്ഥിതിയോ, നേതൃഗുണമോ, ഭരണഘടനയെ അവഹേളിച്ചതിനെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്ന മുന്‍മന്ത്രി സജി ചെറിയാനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് മാത്യു സാമുവല്‍.
സജി ചെറിയാന്റെ പുറമെ കാണുന്ന ലാളിത്യമല്ല യഥാര്‍ത്ഥ ജീവിതത്തിലെന്ന് മാത്യു സാമുവല്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് മാത്യു സാമുവലിന്റെ ആരോപണം.
മാത്യു സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
സഖാവ് സജി ചെറിയാന് മൂന്ന് പെണ്‍കുട്ടികള്‍ ആണുള്ളത്, അതില്‍ മൂന്ന് പേരും മെഡിക്കല്‍ ഡോക്ടര്‍സ് ആണ്, വളരെ നല്ലത് അഭിനന്ദനങ്ങള്‍
ചോദ്യം ഇതാണ്..?
സജി ചെറിയാന് പാര്‍ട്ടി പ്രവര്‍ത്തനം മാത്രമേയുള്ളൂ, അതായത് പൊതുപ്രവര്‍ത്തനം, അദ്ദേഹത്തിന്റെ പിതാവ് ഒരു റേഷന്‍ കട നടത്തിയിരുന്നു,
അദ്ദേഹത്തിന് വേറെ ബിസ്സിനെസ്സ് ഒന്നും ഇലക്ഷന് അഫിഡവില് കാണിക്കുന്നില്ല..!
അറിയുവാന്‍ സാധിക്കുന്നത്, അദ്ദേഹത്തിന്റെ മൂന്നു പെണ്‍കുട്ടികളും സ്വകാര്യ മാനേജ്മെന്റ് മെഡിക്കല്‍ കോളേജുകളിലാണ് പഠിച്ചവരും പഠനം പൂര്‍ത്തിയാക്കിയതും,
രണ്ടുപേര്‍ മംഗലാപുരം സ്വകാര്യ മെഡിക്കല്‍ കോളേജില്‍, ഒരു പെണ്‍കുട്ടി കാരക്കോണം സിഎസ്ഐ സഭയുടെ മെഡിക്കല്‍ ഇന്സ്റ്റിറ്റിയൂഷന്, ചിലപ്പോള്‍ സഭയുടെ നിയന്ത്രണത്തിനുള്ള ഇന്സ്റ്റിറ്റിയൂഷന് അവിടെ സജിക്ക് ചെറിയ രീതിയില്‍ കാപ്പിറ്റേഷന്‍ ഫീസ് കുറച്ചു കൊടുക്കും, പക്ഷേ കേരളം വിട്ടുള്ള ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി പറഞ്ഞാലും ക്യാപ്പിറ്റേഷന്‍ ഫീസ് കുറച്ചു കൊടുക്കില്ല അത് കട്ടായം…!
അതായത് മൂന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുവാന്‍ ക്യാപ്പിറ്റേഷന്‍ ഫീസ് ഇനത്തില്‍ മാത്രം ഏറ്റവും കുറഞ്ഞത് മൂന്നു കോടി രൂപ ചെലവായി കാണും, പിന്നെ ഈ പഠിക്കുന്ന കാലയളവിലെ കോഴ്സ് അതിനും പണം ചെലവായി കാണാം ഏകദേശം അഞ്ചു കോടി രൂപ മിനിമം ചെലവ് പ്രതീക്ഷിക്കാം, ഇത്രയും പണം സജി ചെറിയാന് എവിടെ നിന്നും കിട്ടി …?
റേഷന്‍ കടയില്‍ നിന്ന് ആണെങ്കില്‍, ഉറപ്പായിട്ടും എനിക്ക് ഒരു റേഷന്‍ കട തുടങ്ങുവാന്‍ താല്പര്യമുണ്ട്..
സജി ചെറിയാന്റെ രാജിയെക്കാളും ജനങ്ങള്‍ ഉറ്റുനോക്കുവാന്‍ പോകുന്നത് ഇയാള്‍ക്ക് ഈ പണം എവിടെ നിന്നും കിട്ടി …? എന്താണ് സോഴ്സ്…?
പാര്‍ട്ടി അന്വേഷണം നടത്തുമോ …?
അല്ലെങ്കില്‍ കോടതി ഇടപെട്ട് source of income എവിടെ നിന്ന് ഉണ്ടായി, മടിയിലെ കനവും കോപ്പും ഒക്കെ പിന്നെ പറയാം…!
ഇവിടെയുള്ള പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ ഈ വിഷയം ഉന്നയിക്കില്ല അവരും അവരുടെ മക്കളെ പഠിപ്പിക്കുവാന്‍ ഇതേ രീതിയാണ് അവലംബിച്ചിരിക്കുന്നത് കള്ളന്മാരും കൊള്ളക്കാരും ചേര്‍ന്ന ഒരു ഗ്രൂപ്പായി നമ്മുടെ പൊതുപ്രവര്‍ത്തനം മാറി.ഫേസ് ബുക്ക്പോസ്റ്റില്പറയുന്നു. പക്ഷേ ഇത്കേട്ടാല്നമ്മുടെ ജനം കോട്ടുവായിടും അവരിത് എല്ലാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി. അല്ലെങ്കില്‍ തന്നെ നമ്മുടെ നേതാക്കളുടെ ആസ്തി ഒന്നുനോക്കി മനസിലാക്കാന്‍ ഈ വിവരാവകാശക്കാലത്തുപോലും ആരാമിനക്കെടുന്നത്. മുദ്രാവാക്യംവിളിക്കാനും വോട്ടുംചെയ്യാനും അറിയാം അല്ലാതെന്താ