തിരുവനന്തപുരം:
എം.എസ്.ഗോള്‍വള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിക്കുന്ന വി.ഡി.സതീശന്റെ ചിത്രം പുറത്തുവിട്ട് ഹിന്ദുഐക്യ വേദി നേതാവ് ആര്.വി.ബാബു.
2006ലെ ചിത്രമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇസ്ലാമിക തീവ്രവാദികളെ സന്തോഷിപ്പിക്കാനാണ് സതീശന്റെ പുതിയ നീക്കമെന്ന് ആര്.വി.ബാബു കുറ്റപ്പെടുത്തി . അന്ന് ഗോള്‍വള്‍ക്കര്‍ സതീശന് തൊട്ടുകൂടാത്തവനല്ലായിരുന്നു. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശന് ഇപ്പോള്‍ പുട്ടിന് പീരപോലെ ഇടക്കിടെ ആര്‍എസ്എസിനെ ആക്രമിക്കുന്നുവെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്.വി.ബാബു കുറിച്ചു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഗോള്‍വള്‍ക്കര്‍ പരാമര്‍ശത്തില്‍ ആര്‍എസ്എസ് നിയമനടപടിക്കൊരുങ്ങുന്നു. സതീശന് പരാമര്‍ശം പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് നടപടി. പ്രതിപക്ഷ നേതാവിന് വൈകാതെ വക്കീല്‍ നോട്ടീസ് അയക്കും. മുന്‍ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം എം.എസ്.ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയില്‍ ഉണ്ടെന്നായിരുന്നു വി.ഡി.സതീശന്റെ പരാമര്‍ശം. പ്രസ്താവനയില്‍ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് വി.ഡി.സതീശന് നോട്ടീസ് നല്‍കിയെങ്കിലും അവജ്ഞയോടെ തള്ളുന്നുവെന്നായിരുന്നു സതീശന്റെ പ്രതികരണം.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാം അയച്ച നോട്ടീസ് വിചിത്രമാണ്. ആര്‍എസ്എസിന്റെ ഭരണഘടനയോടുള്ള സമീപനമാണ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞിരിക്കുന്നത്. സജി ചെറിയാനും ഇതു തന്നെയാണ് പറഞ്ഞത്. വിചാരധാരയില്‍ പറഞ്ഞിരിക്കുന്നതും സജി ചെറിയാന്റെ പരാമര്‍ശവും ഒന്നുതന്നെയാണ്. വിചാരധാരയിലെ 350-ാം പേജിലാണ് ഇത് സൂചിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Home News Breaking News ഗോള്‍വള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ പ്രതിപക്ഷ നേതാവ്വിളക്ക് തെളിയിക്കുന്നചിത്രം പുറത്തുവിട്ട് ഹിന്ദുഐക്യ വേദി