ലെയ്ത്ത് വര്‍ക്ക്‌ഷോപ്പില്‍ നിന്ന് മോഷണം നടത്തിയ യുവാക്കള്‍ പിടിയില്‍

Advertisement


കൊല്ലം: ലെയ്ത്ത് വര്‍ക്ക്‌ഷോപ്പ് കോമ്പൗണ്ടില്‍ നിന്ന് മോഷണം നടത്തിയ മൂന്ന്
യുവാക്കള്‍ പോലീസ് പിടിയില്‍. മുണ്ടക്കല്‍ ഈസ്റ്റ് കളീക്കല്‍ തെക്കതില്‍ മനോജ്
മകന്‍ അഭിമന്യു (21), മുണ്ടക്കല്‍ ഈസ്റ്റ് സുധീഷ് ഭവനത്തില്‍ ജിതേന്ദ്രന്‍ മകന്‍
സുധീഷ് (22), പള്ളിത്തോട്ടം എച്ച് ആന്റ് സി കോമ്പൗഡില്‍ മുത്തപ്പന്‍ മകന്‍
സ്റ്റീഫന്‍ (19) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

ഏതാനും
ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതികള്‍ രാത്രിയില്‍ ശിവരാജന്‍ നടത്തി വരുന്ന
മുണ്ടയ്ക്കല്‍ വില്ലേജില്‍ ഉദയമാര്‍ത്താണ്ടപുരം ചേരിയില്‍ ലയണ്‍സ ് ക്ലമ്പിന് സമീപം
ഊരം പള്ളി ഫൗണ്ടറി ലെയ്ത്ത് വര്‍ക്ക്‌ഷോപ്പ് കോമ്പോണ്ടില്‍ നിന്നും 2 ടണ്‍ ഓളം
വരുന്ന കാസ്റ്റ് അയണ്‍ സ്‌ക്രാപ്പും 13000/- വിലവരുന്ന ലെയ്ത്ത് പാര്‍ട്‌സുകളും
സംഘങ്ങള്‍ മോഷ്ടിച്ചത്. വര്‍ക്ക്‌ഷോപ്പില്‍ നിന്നും സാധനങ്ങള്‍ മോഷണം പോയത്
തിരിച്ചറിഞ്ഞ ശിവരാജന്‍ സമീപത്തുള്ള കൊല്ലം ഈസ്റ്റ് പോലീസ ് സ്റ്റേഷനില്‍
പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം
ആരംഭിക്കുകയായിരുന്നു, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ
തിരിച്ചറിഞ്ഞ പോലീസ,് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement