തിരുവനന്തപുരം:
കടുവ എന്ന ചിത്രത്തില്‍ ഭിന്നശേഷിക്കാരെ അവഹേളിച്ചുവെന്ന പരാതിയില്‍ മാപ്പ് പറഞ്ഞ് സംവിധായകന് ഷാജി കൈലാസും നടന് പൃഥ്വിരാജും. സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായി ഷാജി കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും സംവിധായകന് പറഞ്ഞു
സംഭാഷണമെഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെ കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണമെന്ന ഉദ്ദേശ്യം മാത്രമാണുണ്ടായിരുന്നത്
Home News Breaking News മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം; കടുവയിലെ വിവാദ സംഭാഷണത്തില്‍ മാപ്പ് പറഞ്ഞ് ഷാജി കൈലാസ്