മൂന്നാർ:
മൂന്നാറിൽ വീണ്ടും മണ്ണിടിഞ്ഞു; കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ഗതാഗത തടസ്സം
മൂന്നാറിൽ വീണ്ടും മണ്ണിടിച്ചിൽ. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ പോലീസ് സ്‌റ്റേഷന് സമീപത്ത് തന്നെയാണ് മണ്ണിടിഞ്ഞത്. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. 
ഒരാഴ്ചക്കിടെ അഞ്ചാം തവണയാണ് മേഖലയിൽ മണ്ണിടിച്ചിലുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ബൊട്ടാണിക്കൽ ഗാർഡന് സമീപം മണ്ണിടിഞ്ഞിരുന്നു. മണ്ണിടിച്ചിൽ തുടർച്ചയായതോടെ പഴയ മൂന്നാർ വഴിയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുഞ്ചിത്തണ്ണി, രാജക്കാട് മേഖലയിലൂടെ ബോഡിമെട്ട് ഭാഗത്തേക്ക് പോകണമെന്നാണ് നിർദേശം