അഞ്ചൽ: ബസ് യാത്രയ്ക്കിടെ മാല മോഷണം നടത്തിയ സ്ത്രീയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മൈന (50) ആണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചയോടെ അഞ്ചലിൽ നിന്നും ആനപ്പുഴക്കലിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത സ്ത്രീയുടെ മാലയാണ് മോഷ്ടിച്ചത്. ആനപുഴക്കലിൽ ബസ് നിർത്തി ഇറങ്ങവേ കഴുത്തിൽ കിടന്ന മാല പൊട്ടിക്കുകയായിരുന്നു. അഞ്ചൽ ഐഎസ്എച്ച്ഒ കെ.ജി. ഗോപകുമാർ, എസ്‌ഐ പ്രജീഷ് കുമാർ, എസ്‌ഐ സന്തോഷ് കുമാർ, എഎസ്‌ഐ ലിജു, എസ്‌സിപിഒ സന്തോഷ് ചെട്ടിയാർ, എസ്‌സിപിഒ രൂപേഷ് തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.