BREAKING NEWS
കേരളീയം
🙏ഇന്നും വ്യാപക മഴ തുടരും. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള 11 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. കടലാക്രമണ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
🙏ത്യാഗത്തിന്റേയും സഹനത്തിന്റേയും സ്മരണയില്‍ ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്നു ബലിപെരുന്നാള്‍. പെരുന്നാള്‍ നമസ്കാരം നടത്തിയും കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് മൃഗബലി നടത്തിയുമാണ് പെരുന്നാള്‍ ആഘോഷം. പ്രവാചകനായ ഇബ്രാംഹിം മകന് ഇസ്മായീലിനെ ദൈവകല്പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് ബലിപെരുന്നാള്‍.
🙏വയനാട് കല്‍പ്പറ്റ ബൈപ്പാസ് നിര്‍മ്മാണത്തില്‍ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. അസിസ്റ്റന്‍ഡ് എഞ്ചിനിയറെയും അസിസ്റ്റന്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനിയറെയുമാണ് സസ്പെന്‍ഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
🙏ജയില്‍ ചാടിയ കൊലക്കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ നാലാം പ്രതിയായ ബിനു മോനാണ് ജയില്‍ ചാടിയതിനു പിറകേ പിടിയിലായത്. ഇന്നലെ രാവിലെ കോട്ടയം ജില്ലാ ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതി വൈകീട്ട് സ്വന്തം വീട്ടിലെത്തി.
🙏ഗുരുവായൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് തിരുച്ചിറപ്പള്ളി ലാല്‍ഗുഡി സ്വദേശി നാഗരാജ് എന്ന അരുണ്‍കുമാര്‍ എന്ന അരുണ്‍രാജാണ് പിടിയിലായത്.
🙏ഉദുമ മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്റെ വീട്ടുമുറ്റത്തെ ചന്ദനമരം മുറിച്ച് കടത്തിയവര്‍ പിടിയില്‍. നാലംഗ സംഘത്തിലെ രണ്ടു പേരെയാണ് അറസ്റ്റു ചെയ്തത്. ഉരുപ്പടികളാക്കിയ ചന്ദനമുട്ടികള്‍ അമ്പലത്തറയില്‍ നിന്ന് കണ്ടെടുത്തു.

ദേശീയം
🙏അദാനിയും ടെലികോം മേഖലയിലേക്ക്. ഫൈവ് ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ അദാനിയുടെ കമ്പനിയടക്കം നാലു കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയാണ് അപേക്ഷ നല്‍കിയത്.
🙏രണ്ടര കിലോഗ്രാം കഞ്ചാവുമായി ബഹ്റിന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി ഇന്ത്യക്കാരന് 10 വര്‍ഷം ജയില്‍ ശിക്ഷ. 65 വയസുകാരനാണു ശിക്ഷിക്കപ്പെട്ടത്.
🙏ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ മറ്റൊരു കേസില്‍ കൂടി വാറന്റ്. ഉത്തര്‍പ്രദേശ് പൊലീസിന്റേതാണ് നടപടി. ലഖീംപൂര്‍ ഖേരിയില്‍ ഒരു വര്‍ഷം മുമ്പ് ലഭിച്ച പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ വാറന്റ്.
🙏ആയിരത്തഞ്ഞൂറു രൂപയ്ക്ക് വിമാനയാത്ര. ഗോ ഫസ്റ്റ് എയര്‍ലൈനാണ് 1,499 രൂപ മുതലുള്ള നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 2023 മാര്‍ച്ച് 31 വരെ ഓഫര്‍ ലഭ്യമാകും. ആഭ്യന്തര യാത്രകള്‍ക്കു മാത്രമാണ് ഓഫര്‍.
🙏ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറും സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാനും കൂടിക്കാഴ്ച നടത്തി. ഇന്തൊനേഷ്യയിലെ ബാലി ദ്വീപില്‍ നടക്കുന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
🙏പ്രണയത്തെ എതിര്‍ത്ത അച്ഛനെ കൊല്ലാന്‍ വാടകക്കൊലയാളികള്‍ക്കു രത്നമോതിരം സമ്മാനിച്ച യുവതിയും കാമുകനും അടക്കം 11 പേര് പിടിയിലായി. ഝാര്‍ഖണ്ഡിലെ ആദിത്യപൂരിലെ പ്രമുഖ ബിസിനസുകാരനും മുന്‍ എം.എല്‍.എ അരവിന്ദ് സിംഗിന്റെ സഹോദരി ഭര്‍ത്താവുമായ കനയ്യ സിംഗാണ് വെടിയേറ്റു മരിച്ചത്.
അന്തർദേശീയം
🙏ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചു. പ്രസിഡന്റ് ഗോത്തബായ രാജപക്സെയുടെയും പ്രധാനമന്ത്രിയുടെയും വസതികള്‍ കയ്യടക്കിയ ജനം പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കു തീയിട്ടു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനാണ് രാജിവച്ചതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
🙏ഇന്ത്യയടക്കമുള്ള അഞ്ചു രാജ്യങ്ങളിലെ അംബാസഡര്‍മാരെ യുക്രെയിന് പുറത്താക്കി. പ്രസിഡന്റ് വ്ളാഡ്മിര്‍ സെലെന്‍സ്കിയുടെ വെബ്സൈറ്റിലാണ് ഈ അറിയിപ്പ്. കാരണം എന്തെന്നു വ്യക്തമാക്കിയിട്ടില്ല. ജര്‍മ്മനി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, ഹംഗറി എന്നിവിടങ്ങളിലെ യുക്രൈന് അംബാസഡര്മാരെയാണു പുറത്താക്കിയത്.
🙏ഭക്ഷണവും മരുന്നും ഇന്ധനവും ഇല്ലാതെ വീര്‍പ്പുമുട്ടിയ ശ്രീലങ്കയിലെ ജനമാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്തത്. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ വന്‍സുരക്ഷാ സേനാവ്യൂഹത്തെ ഭേദിച്ചാണ് കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയത്. നീന്തല്‍ക്കുളത്തില്‍ മുങ്ങിക്കുളിക്കുകയും അടുക്കള മുതല്‍ ബെഡ് റൂമുകള്‍ വരെയുള്ള മുറികളില്‍ കയറിയിറങ്ങി വിലസുകയും ചെയ്തു.
‘
🙏ലങ്കയില്‍ സൈനികരുമായി ഏറ്റുമുട്ടി അമ്പതോളം പേര്‍ക്കു പരിക്ക്. സുരക്ഷാ സേന ആകാശത്തേക്കു വെടിവച്ചു. സേന കണ്ണീര് വാതകവും ലാത്തിയും പ്രയോഗിച്ചു. കാന്‍ഡി റെയില്‍വേ സ്റ്റേഷന് സമരക്കാര്‍ പിടിച്ചെടുത്തു. ട്രെയിനുകളും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു.
🙏ശ്രീലങ്കന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയും . തെരുവിലിറങ്ങി പ്രക്ഷോഭത്തില്‍ പങ്കെടുത്താണ് ജയസൂര്യ പിന്തുണ അറിയിച്ചത്.
🙏ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയ്ക്ക് ശ്രീലങ്കയില്‍ സ്ഥിരത തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യവൃത്തങ്ങള്‍ പറഞ്ഞു.
.
🙏കുവൈറ്റില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തതില്‍ 55 ശതമാനവും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ആകെ 620 പേര് ആത്മഹത്യ ചെയ്തു. ഇവരില്‍ 342 പേരും ഇന്ത്യക്കാരാണ്.
.
കായികം
🙏ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. 49 റണ്‍സ് ജയത്തോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് ഓള്‍ഔട്ടായി.
🙏വിംബിള്‍ഡണില്‍ ചരിത്രമെഴുതി കസാഖ്സ്താന്റെ എലെന റൈബാക്കിന. ശനിയാഴ്ച നടന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ തകര്‍ത്ത റൈബാക്കിന, ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ്സ്താന് താരമെന്ന നേട്ടവും സ്വന്തമാക്കി.