തിരുവനന്തപുരം. ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മ പുതുക്കലായി ഇസ്ലാം മത വിശ്വാസികൾക്കു ഇന്ന് ബലി പെരുനാൾ. മദീനയിലെ അറഫാ സംഗമ സ്മൃതിയിൽ ഇന്നലെ കേരളത്തിലെ വിശ്വാസികൾ നോമ്പ് നോറ്റതിന്റെ പുണ്യവുമായാണ് ഇന്ന് പെരുനാൾ ആഘോഷിക്കുന്നത്.

ബലി പെരുന്നാൾ ത്യാഗത്തിന്റെയും ഓർമ്മ പുതുക്കലാണ്. പണ്ട് പ്രവാചകൻ ഇബ്രാഹിം നബി അള്ളാഹു വിന്റെ പരീക്ഷണത്തെ നേരിട്ടത്തിന്റെ ഓർമ്മയാണത്. സ്വന്തം മകനെ ബലി കൊടുക്കാൻ തയ്യാറായ ഇബ്രാഹിം നബിയുടെ സമർപ്പണത്തിൽ പടച്ചവൻ സംപ്രീതനായി അനുഗ്രഹിച്ചതിന്റെ സുദിനമാണ് ഈ ബലി പെരുനാൾ. ദുൽഹജ് മാസത്തിലെ പത്താം നാളിലെ പെരുനാൾ പണ്ടേ മാറ്റി വച്ചത് സ്നേഹത്തിൽ ഉറച്ചുള്ള ത്യാഗ സ്മൃതികളുമായി സൗഹൃദം പുതുക്കലീനായാണ് .

അറഫാ സംഗമവും ഹജ് കർമ്മവും അങ്ങ് മെക്കയിൽ നടക്കുമ്പോൾ കേരളത്തിൽ വിശ്വാസികൾ ഒരു ഉപവാസത്തിന്റെ പകലും ഉപാസനയുടെ രാവുമുള്ള നോമ്പ് നോറ്റു. ലോകത്തു പലയിടത്തും സംഘർഷവും പ്രതിസന്ധിയും നിലനിൽക്കുമ്പോൾ ബലി പെരുനാൾ സന്ദേശത്തിനു പ്രസക്തി ഏറെയുണ്ട്. സമാധാനത്തിനായുള്ള ത്യാഗത്തിനു വിശ്വാസികൾ തയ്യാറാകണം എന്നു ഇസ്ലാം മത പണ്ഡിതർ ആഹ്വനം ചെയ്യുകയാണ്.