തിരുവനന്തപുരം പോങ്ങുംമൂട് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അജിത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്ത് വരും.
പൊലീസ് മർദ്ദനമാണ് മരണ കാരണം എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. എന്നാൽ കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപ് തന്നെ അജിത്തിന് പരുക്കേറ്റിരുന്നു എന്ന് ആവർത്തിക്കുകയാണ് മണ്ണംതല പോലീസ്.
അണുബാധ മൂലം വൃക്കകൾ തകരാറിൽ ആയതും, ഹൃദയാഘാതം സംഭവിച്ചതുമാണ് മരണകാരണം എന്നായിരുന്നു ഡോക്ടർമാരുടെ പ്രഥമിക നിഗമനം. അതേസമയം പോലീസ് മർദനമാണോ മരണ കാരണമെന്ന്
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുന്നതോടെ വ്യക്തമാകും.