തിരുവനന്തപുരം.മുന്‍ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം ആര്‍എസ്എസ് നേതാവ് എം.എസ്. ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തിലുണ്ടെന്ന വി ഡി സതീശന്റെ പരാമര്‍ശത്തില്‍ പോര് മുറുകുന്നു. വിഷയത്തില്‍ ആര്‍എസ്എസ് അയച്ച നോട്ടീസ് അവജ്ഞയോടെ തള്ളുന്നെന്ന് സതീശന് തുറന്നടിച്ചു. മത മൗലീക വാദികളുടെ പിന്തുണ കിട്ടാനാണ് സതീശന്റെ ശ്രമമെന്ന് കെ.സുരേന്ദ്രനും,
വി.ഡി.സതീശന് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന് മാസ്റ്ററും രംഗത്തെത്തി.
ആര്‍എസ്എസ് നേതാവായിരുന്ന എം.എസ്. ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്കത്തില്‍ സജി ചെറിയാന് പറഞ്ഞ അതേവാക്കുകള്‍ ഉണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. എന്നാല്‍ ബഞ്ച് ഓഫ് തോട്ട്സില്‍ സജി ചെറിയാന് പറഞ്ഞ വാക്കുകളില്ലെന്നും പ്രസ്താവന പിന്‍വലിക്കാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും ആര്‍എസ്എസ് മുന്നറിയിപ്പ് നല്കി. ആർ എസ് എസ് അയച്ച നോട്ടീസിനെ അവജ്ഞതയോടെ തള്ളുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. നിയമ നടപടി നേരിടാൻ താൻ തയ്യാറാണെന്നും വിഡി സതീശൻ പ്രതികരിച്ചു.
വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. മത മൗലീക വാദികളുടെ പിന്തുണ കിട്ടാനാണ് സതീശന്റെ ശ്രമമെന്ന് കെ.സുരേന്ദ്രന് പ്രതികരിച്ചു. 2013ല്‍ വി.ഡി.സതീശന് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കിട്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന് മാസ്റ്റര്‍ മുന്‍പില്ലാത്ത എന്ത് പ്രശ്നമാണ് ആര്‍എസ്എസില്‍ സതീശന് ഇപ്പോള്‍ കണ്ടതെന്നും തുറന്നടിച്ചു.