കിളികൊല്ലൂർ: വ്യാപാരിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതികളെ സഹായിച്ച രണ്ട് യുവാക്കൾ പിടിയിൽ. മയ്യനാട് സുനാമി ഫഌറ്റിൽ ബ്ലോക്ക് നമ്പർ 17 എ.എ. ഭവനത്തിൽ പൊന്നു എന്ന അരുൺ( 27), പള്ളിമുക്ക് തേജസ് നഗറിൽ മുഹമ്മദ് ഹഷീറിന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന അജ്മൽഖാൻ (29) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. കേസിലെ പ്രതികൾക്ക് സഹായം ചെയ്തതിനും ഒളിവിൽ കഴിയാൻ സഹായിച്ചതിനുമാണ് ഇരുവരെയും അറസറ്റ്‌ചെയ്തത്.
മൂന്നിന് രാത്രിയാണ് മൂന്നാംകുറ്റിയിൽ ജ്യൂസ് കടനടത്തുന്ന മേമക്കാൺസ്വദേശി ജഗനെ വഴിയിൽ തടഞ്ഞ് നിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് 70000രൂപയും മൊബൈൽ ഫോണും കവർന്നത്. കേസിലെ മുഖ്യപ്രതികളായ രണ്ട് പേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, ജയൻ സക്കറിയ, പ്രൊബേഷൻ എസ്.ഐ ശ്രീലാൽ,എ.എസ്.ഐ സന്തോഷ്‌കുമാർ, സി.പി.ഒമാരായ അജോ, പ്രശാന്ത്, ശിവകുമാർ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ്്‌ചെയ്തു.