കൊച്ചി:
സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് ഷാജ് കിരണിന്റെ രഹസ്യ മൊഴിയെടുക്കും. പാലക്കാട് കോടതിയിൽ വെച്ചാണ് രഹസ്യ മൊഴിയെടുക്കുക. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി മൊഴി നൽകാനാണ് ഷാജ് കിരണിന് നൽകിയ നിർദേശം
മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. നേരത്തെ ഷാജ് കിരൺ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ കാണാനെത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണം സ്വപ്‌ന ഉന്നയിച്ചിരുന്നു. എന്നാൽ ഇതെല്ലാം ഷാജ് കിരൺ നിഷേധിക്കുകയായിരുന്നു
സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ഇ ഡി കഴിഞ്ഞ ദിവസം കൊച്ചിയിൽ ചോദ്യം ചെയ്തിരുന്നു. ഷാജ് കിരണിനെ ഇ ഡി പ്രതിയാക്കാൻ ശ്രമിക്കുമ്പോൾ മാപ്പുസാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.