കോട്ടയം:
കോട്ടയത്ത് കൊലക്കേസ് പ്രതി ജയിൽ ചാടി. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പോലീസ് സ്‌റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ അഞ്ചാം പ്രതി ബിനു മോനാണ് കോട്ടയം സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയാണ് ഇയാൾ തടവുചാടിയത്. പ്രതിക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്
ഷാൻ ബാബു എന്നയാളെ കൊലപ്പെടുത്തി മൃതദേഹം പോലീസ് സ്‌റ്റേഷൻ വളപ്പിൽ കൊണ്ടിട്ട കേസിലാണ് മീനടം സ്വദേശിയായ ബിനുമോൻ റിമാൻഡിലായത്. കൊല്ലപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോയുടെ ഡ്രൈവറായിരുന്നു ഇയാൾ
ജയിലിലെ അടുക്കളയിലായിരുന്നു ബിനുമോന് ജോലി. ശനിയാഴ്ച പുലർച്ചെ ജോലിക്കെത്തിയ ബിനു മോൻ അടുക്കളയുടെ പുറകുവശത്തെ മതിലിനോട് ചാരിവെച്ചിരുന്ന പലക ഉപയോഗിച്ചാണ് മതിൽ ചാടിയത്.