martin joseph koottummel, kidilan trolls,fb

2022 ജൂലൈ 09 ശനി

BREAKING NEWS

🙏സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

🙏ഇന്ന് കണ്ണൂരിലെത്തുന്ന ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്‌കരിക്കുമെന്ന് സിഐടിയു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിനാണ് മന്ത്രി ആന്റണി രാജു എത്തുന്നത്. ബസുകളുടെ ബോര്‍ഡില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിക്കും.

🙏സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ച് മന്ത്രിമാര്‍ക്കു കൈമാറി. മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ നല്‍കിയത്.

🙏ശ്രവണ വൈകല്യവും ബുദ്ധിപരമായ വെല്ലുവിളിയും നേരിടുന്ന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ഇതര ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും നല്‍കും.

🙏എഡിജിപി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. ബെവ്കോ എംഡി ശ്യാം സുന്ദറിനെ ക്രൈം ബ്രാഞ്ച് ഡിഐജിയാക്കി. കോഴിക്കോട് റൂറല്‍ എസ്പി ശ്രീനിവാസനെ ഇന്റലിജന്‍സ് വിഭാഗത്തിലേക്കു മാറ്റി. എറണാകുളം റൂറല്‍ എസ്പി കാര്‍ത്തികിനെ കോട്ടയത്തേക്കും കൊല്ലം കമ്മീഷണര്‍ നാരായണനെ പൊലീസ് ആസ്ഥാനത്തേക്കും മാറ്റി. മെറിന്‍ ജോസഫ് പുതിയ കൊല്ലം കമ്മീഷണറാകും.

🙏എഐസിസി തീരുമാനമനുസരിച്ച് നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരം സംഘടിപ്പിക്കാന്‍ കെപിസിസി തീരുമാനിച്ചു. കോഴിക്കോട് ഈ മാസം 23 നും 24 നുമാണ് കെപിസിസി ചിന്തന്‍ ശിബിരം.

🙏മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യക്ക് പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫെമ നിയമം ലംഘിച്ചതിന് 51.72 കോടി രൂപ പിഴയായി അടയ്ക്കണമെന്നാണ് ഉത്തരവ്.

🙏ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്കു തയ്യാറാകാതെ കേന്ദ്രം. വിധിയില്‍ ആശങ്കയുള്ള സംസ്ഥാനങ്ങള്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കട്ടെയെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. സുപ്രീം കോടതിയുടെ ഉത്തരവിലും അങ്ങനെയാണു നിര്‍ദേശം.

🙏കെഎസ്ആര്‍ടിസി
യുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കമ്പനി രൂപീകരണം സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്നും ഇതില്‍ ഇടപെടുന്നില്ലെന്നു0 കോടതി വ്യക്തമാക്കി.

🙏പൊതുമരാമത്ത് വകുപ്പിന്റെ 31 പദ്ധതികള്‍ക്ക് കിഫ്ബി അനുമതി. പ്രധാന പദ്ധതികളുടെ സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള പദ്ധതികള്‍ക്കാണ് കിഫ്ബി യോഗത്തില്‍ അനുമതിയായത്.

🙏കെ ഫോണ്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനു പിറകേ, പദ്ധതിയെ ലാഭകരമാക്കി നടത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചു.

🙏ഗൂഡാലോചന കേസില്‍ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നല്‍കി. സ്വപ്നക്കെതിരെ പാലക്കാട്ടെ സിപിഎം നേതാവ് സി.പി പ്രമോദ് നല്‍കിയ പരാതിയിലെടുത്തിരുന്ന കേസിലേക്കാണു രഹസ്യമൊഴി.

🙏ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കാന്‍ സ്വപ്നയോട് കോടതി ആവശ്യപ്പെട്ടു.

🙏സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമായ ബോണ്‍മാരോ ഡോണര്‍ രജിസ്ട്രിയില്‍ 112 ദാതാക്കള്‍ രജിസ്റ്റര്‍ ചെയ്തെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

🙏രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കു നന്ദിയെന്ന് പി.ടി ഉഷ. രാഷ്ട്രീയമല്ല സ്പോര്‍ട്സാണ് പ്രധാനം. എളമരം കരീമിനെ താന്‍ ബഹുമാനിക്കുന്നു. അടുത്തറിയുന്ന നേതാവാണ്.

courtesy,arundev, troll kerala

🙏അടൂര്‍ കാര്‍ഷിക വികസന ബാങ്ക് ഭരണസമിതിയിലെ കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് അഞ്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. പാര്‍ട്ടി ജില്ലാ ഭാരവാഹികളായ ഏഴംകുളം അജു, റെജി പൂവത്തൂര്‍, ഡിഎന്‍ തൃദീപ്, എം ആര്‍ ജയപ്രകാശ്, ബ്ലോക്ക് പ്രസിഡന്റ് ബിജു ഫിലിപ്പ് എന്നിവരെ സ്ഥാനത്തുനിന്ന് നീക്കി.

🙏ഛത്തീസ് ഗഡില്‍ മലവെള്ളപ്പാച്ചിലില്‍ മലയാളി ജവാന്‍ മരിച്ചു. സിആര്‍പിഎഫ് കമാന്‍ഡോ കൊല്ലം ശൂരനാട് സ്വദേശി സൂരജ് ആണ് മരിച്ചത്.

🙏പത്തനംതിട്ട കുമ്പളാംപൊയ്കയില്‍ നാടക കലാകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. വടശേരിക്കര സ്വദേശി സ്വദേശി ബിനീഷ് (42) ആണ് മരിച്ചത്.

🙏മട്ടന്നൂരില്‍ പൊലീസ് പരിശോധനയ്ക്കിടെ 75 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോട്ടയം പൊയില്‍ സ്വദേശി ഫഹദ് ഫഹാജസ് ആണ് പിടിയിലായത്.

.

🙏കോഴിക്കോടുനിന്ന് മൂന്നു ദിവസം മുമ്പ് കാണാതായ പതിനഞ്ചുകാരിയെ കര്‍ണാടകത്തില്‍ കണ്ടെത്തി.

ദേശീയം

🙏നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചില്‍ നേരിയ അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

🙏ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായിയും സാഹിബ്ഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയുമായ പങ്കജ് മിശ്രയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.

🙏ജമ്മു കാഷ്മീരിലെ അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. കാണാതായ നാല്‍പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

🙏അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാനതല വാര്‍ റൂം ടീം രൂപീകരിച്ചു. വാര്‍ റൂം ചെയര്‍മാനായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശശികാന്ത് സെന്തിലിനെ നിയമിച്ചു.

🙏കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ എസ്ബിഐ നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇതിനെതിരെ പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്തെത്തുകയും ചെയ്തു.

🙏മകളുടെ സ്‌കൂള്‍ യൂണിഫോമിനു പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ബീഹാറിലെ അരാരിയയില്‍ പിതാവ് വാളുമായി സ്‌കൂളില്‍ അതിക്രമിച്ച് കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി.

അന്തർദേശീയം

🙏ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണത്തില്‍ ജപ്പാന്റെ ദുഃഖത്തിനൊപ്പം പങ്കുചേര്‍ന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമടക്കമുള്ള പ്രമുഖരെല്ലാം ദുഃഖം പങ്കുവച്ച് രംഗത്തെത്തി.

🙏ദുബൈയില്‍ പിടിയിലായ കുപ്രസിദ്ധ കൊക്കെയ്ന്‍ മാഫിയ തലവനെ ബ്രിട്ടന് കൈമാറി. മിഷേല്‍ പോള്‍ മൂഗന്‍ എന്നയാളാണ് പിടിയിലായത്. എട്ടു വര്‍ഷമായി ബ്രിട്ടന്റെ ദേശീയ ക്രൈം ഏജന്‍സി അന്വേഷിക്കുന്ന ഇയാള്‍ കഴിഞ്ഞ ഏപ്രിലിലാണ് ദുബൈ പൊലീസിന്റെ പിടിയിലായത്.

കായികം

🙏2022-2023 ഐ.എസ്.എല്ലിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ വിദേശതാരത്തെ ടീമിലെത്തിച്ചു. ഓസ്‌ട്രേലിയന്‍-ഗ്രീക്ക് അന്താരാഷ്ട്ര താരമായ അപ്പോസ്തലസ് ജിയാനൗവിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

🙏ഗോവയില്‍ നടക്കേണ്ട 36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്ത് വേദിയാകും. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 10 വരെയാണ് ദേശീയ ഗെയിംസ് തീരുമാനിച്ചിരിക്കുന്നത്.

🙏മലേഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മലയാളി താരം എച്ച് എസ് പ്രണോയ് പുരുഷ വിഭാഗം സെമിയിലെത്തി. ലോക പതിനാലാം നമ്പര്‍ താരം കാന്റാ സുനെയാമയെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് പ്രണോയിയുടെ സെമി പ്രവേശനം.

🙏സെര്‍ബിയയുടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്ച് വിംബിള്‍ണ്‍ ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ച് സെമി ഫൈനലില്‍ ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ കീഴടക്കിയാണ് ഫൈനലിലെത്തിയത്.