പാലക്കാട്. സ്വപ്ന സുരേഷിനെതിരായ ഗൂഡാലോചന കേസിൽ ഷാജ് കിരണിൻ്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നൽകി.പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്.സിപിഎം നേതാവ് അഡ്വ.സിപി പ്രമോദ് സ്വപ്ന സുരേഷിനെതിരെ നൽകിയ പരാതിയിലെ സാക്ഷികളാണ് ഇബ്രാഹിമും ഷാജ് കിരണും.അടുത്ത ദിവസം ഷാജ് കിരണിൻ്റെ മൊഴിയും രേഖപ്പെടുത്തും