കൊച്ചി.കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കമ്പനി രൂപീകരണത്തിനെതിരായ എല്ലാ ഹർജികളും ഹൈക്കോടതി തള്ളി. കമ്പനി രൂപീകരണത്തിനെതിരെ ഉദ്യോഗാർഥികളും തൊഴിലാളി യൂണിയനുകളുമാണ് കോടതിയെ സമീപിച്ചത്.കമ്പനി രൂപീകരണം സർക്കാരിന്റെ നയപരമായ കാര്യം അതിൽ കോടതിക്ക് ഇടപെടാനാകില്ലന്ന് ജസ്റ്റിസ് അമിത് റാവലിന്റെ ബഞ്ച് വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയുമായി ബന്ധമില്ലാത്ത കമ്പനിയാണ് സ്വിഫ്റ്റെന്നും ഉദ്യോഗാർഥികളുടെ ഹർജി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി
കെ സ്വിഫ്റ്റിൽ നിയമന നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയിരുന്നു.നിയമനം പൂർണമായും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.