കൊച്ചി.മുൻ മന്ത്രി കെടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് രാവിലെ ഹർജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്‍റെ വാദം.

കേന്ദ്ര സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സ്വപ്ന സമർപിച്ച ഹരജി എറണാകുളം സെഷൻസ് കോടതിയും ഇന്ന് പരിഗണിച്ചേക്കും. കേസിൽ കക്ഷിയല്ലാത്തതിനാൽ കേന്ദ്ര സുരക്ഷയൊരുക്കാനാവില്ലന്ന് നേരത്തെ ഇ ഡി കോടതിയെ അറിയിച്ചിരുന്നു. അതിനാൽ കേസിൽ കേന്ദ്ര സർക്കാരിനെ കൂടി കക്ഷി ചേർക്കണമെന്ന് സ്വപ്ന ആവശ്യപെടും.

അതേസമയം സ്വപ്നക്ക് സിബിഐ നോട്ടീസ് നല്‍കി. ലൈഫ് മിഷൻ കേസിൽ ആണ് സിബിഐ നോട്ടീസ് നൽകിയത്

തിങ്കളാഴ്ച ഹാജരാക്കണമെന്നാണ് നിരദേശം. കേസിൽ സരിത്തിനെ നേരത്തെ സി ബി ഐ ചോദ്യം ചെയ്തിരുന്നു
കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ആണ് നിർദേശം