തൃശൂർ:
കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശം നടത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്ന് രാവിലെയാണ് തൃശൂർ വെസ്റ്റ് പോലീസ് നടനെ അറസ്റ്റ് ചെയ്തത്.
ശ്രീജിത്ത് രവി റിമാൻഡിലായതിനെ തുടർന്ന്
താരസംഘടനയുടെ പ്രസിഡന്റ് മോഹലാല്‍ സംഘടന തലത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
സംവഭത്തില്‍ തൃശൂര്‍ വെസ്റ്റ് പോലീസാണ് ശ്രീജിത്ത് രവിക്കെതിരെ പോക്‌സോ കേസെടുത്തത്. രണ്ട് ദിവസം മുമ്പ് തൃശുരിലെ പാര്‍ക്കിന് അടുത്ത് വെച്ചാണ് പരാതിക്കിടയായ സംഭവം ഉണ്ടായത്. കുട്ടികള്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. 14, 9 വയസുള്ള കുട്ടികള്‍ക്ക് മുന്നിലായിരുന്നു നഗ്നതാ പ്രദര്‍ശനം ശ്രീജിത്ത് രവി നടത്തിയത്.
രണ്ടാം തവണയാണ് ഇയാള്‍ സമാന കേസില്‍ അറസ്റ്റിലാകുന്നത്. 2017-ല്‍ പാലക്കാടുവെച്ചായിരുന്നു ആദ്യ കേസിലേക്ക് നയിച്ച സംഭവം ഉണ്ടായത് തുടര്‍ച്ചയായി കുറ്റം ആവര്‍ത്തിക്കുന്നത് താരസംഘടനയ്ക്ക് അപമാനമാണ് അതുകൊണ്ട് നടപടിയിലേക്ക് പോകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
ദിവസങ്ങള്‍ക്ക് മുന്നെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും ഇത് വീണ്ടും ആവര്‍ത്തിച്ചപ്പോഴാണ് പരാതി നല്‍കിയതെന്ന് കുട്ടികളുടെ കുടുംബം പറയുന്നു.