കൊച്ചി: അന്വേഷണത്തിൻ്റെയും ചോദ്യം ചെയ്യലിൻ്റെയും പേരിൽ ക്രൈം ബ്രാഞ്ച് തന്നെ വേട്ടയാടുകയാണന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച തന്നോട് ആദ്യം പറഞ്ഞത് എച്ച് ആർ ഡി എസിലെ ജോലി രാജിവെയ്ക്കണമെന്നും ,കൃഷ്ണ രാജിൻ്റെ വക്കാലത്ത് ഒഴിയണമെന്നുമാണ്. ആദ്യം എൻ്റെ കിടപ്പാടം നഷ്ടമാക്കി, പിന്നെ ജോലി കളഞ്ഞു, ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന വീടും കൂടി പോലീസ് താവളമാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ നടുറോഡിലോ, ബസ് സ്റ്റാൻ്റിലോ, ഉടുതുണിക്ക് മറുതുണി ഇല്ലാതാകുന്ന സമയം വരെ ജീവനുണ്ടങ്കിൽ ഞാൻ ജീവിക്കുമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.770 കേസ്സുകളിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി. വീണാ വിജയൻ്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ആവശ്യപ്പെട്ടതായും സ്വപ്ന പറഞ്ഞു.