2022 ജൂലൈ 07 വ്യാഴം
BREAKING NEWS
👉 നിയമസഭയിൽ ചോദ്യോത്തരവേള തുടങ്ങി.മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാൻ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
👉 കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം കാട്ടിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവിയെ പോക്സോ കുറ്റം ചുമത്തി തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
👉 ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ ബോംബ് പൊട്ടി കണ്ണൂരിൽ രണ്ട് പേർ മരിക്കാൻ ഇടയായ സംഭവത്തിൽ ഉറവിടം തേടി പോലീസ് അന്വേഷണം.
👉 സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.കോഴിക്കോട് മാവൂരിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
👉 ഇടുക്കി സേനാപതിയിൽ മോഷ്ടാവിനെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ .
കേരളീയം
🙏കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവക്കു മാറ്റമില്ല. കണ്ണൂര്‍ ജില്ലയില്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.
🙏അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തി സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. ഒപ്പം ഗുജറാത്ത് തീരം മുതല്‍ കര്‍ണ്ണാടക തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്.
🙏മന്ത്രി സജി ചെറിയാന് രാജിവച്ചു. എംഎല്‍എ സ്ഥാനം രാജിവച്ചിട്ടില്ല. മല്ലപ്പള്ളിയില്‍ പ്രസംഗത്തിനിടെ ഭരണഘടനയ്ക്കെതിരേ പ്രസംഗിച്ചതിന്റെ പേരിലാണു രാജി.
🙏രാജി തന്റെ സ്വതന്ത്രമായ തീരുമാനമാണെന്നും അത് അറിയിക്കേണ്ടവരെ അറിയിച്ചെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണു വൈകുന്നേരത്തോടെ രാജിവച്ചത്.
🙏രാജിവയ്ക്കണമെന്ന നിയമോപദേശമാണു അഡ്വക്കറ്റ് ജനറല്‍ മുഖ്യമന്ത്രിക്കു നല്‍കിയത്. രാജിക്കത്തു കൈമാറിയശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട സജി ചെറിയാന് എംഎല്‍എ സ്ഥാനം രാജിവയ്ക്കുമോയെന്ന ചോദ്യത്തിനു മറുപടി നല്‍കിയില്ല.
🙏 സജി ചെറിയാന്റെ രാജി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതായി രാജ് ഭവന് അറിയിച്ചു.
🙏സജി ചെറിയാന് എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ക്രിമിനല്‍ കുറ്റമാണു സജി ചെറിയാന് ചെയ്തത്. മന്ത്രിസ്ഥാനത്തുനിന്നു രാജിവച്ചതു സ്വാഗതം ചെയ്യുന്നു.

🙏ഭരണഘടനക്കെതിരേ പ്രസംഗിച്ച സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കൊച്ചി സ്വദേശിയായ അഭിഭാഷകന് ബൈജു നോയല്‍ നല്കിയ പരാതിയിലാണ് ഉത്തരവ്.
🙏സജി ചെറിയാനു പകരം പുതിയ മന്ത്രിയെ തത്കാലം നിയമിക്കില്ല. സാംസ്കാരിക വകുപ്പിന്റെ ചുമതലകള്‍ മറ്റൊരു മന്ത്രിക്കു കൈമാറും. ഒന്നാം പിണറായി മന്ത്രിസഭയില്‍ ഇപി ജയരാജന് രാജിവച്ചശേഷം മടങ്ങിവന്നതുപോലെ സജി ചെറിയാനും ഇപ്പോഴത്തെ വിവാദങ്ങളും നിയമ പ്രതിസന്ധികളും മറികടന്ന് തിരികെ വരാനുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണ്.
🙏ഇന്നലെ ഉച്ചയോടെ ചേര്‍ന്ന സിപിഎം അവെയ്ലബിള് സെക്രട്ടേറിയറ്റ് യോഗത്തില്‍ സജി ചെറിയാന് തത്കാലം രാജിവയ്ക്കേണ്ടതില്ലെന്നാണു തീരുമാനിച്ചത്. വൈകുന്നേരം നടന്ന മന്ത്രിസഭാ യോഗത്തില്‍ സജി ചെറിയാന് പങ്കെടുക്കുകയും ചെയ്തിരുന്നു. മന്ത്രിസഭാ യോഗത്തിനുമുമ്പേ ലഭിച്ച നിയമോപദേശം മുഖ്യമന്ത്രി മന്ത്രിസഭയില്‍ അവതരിപ്പിക്കുയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായില്ല.
.
🙏തന്റെ പ്രസംഗത്തെ തെറ്റായി പ്രചരിപ്പിച്ചെന്നു മാധ്യമങ്ങളെ പഴിച്ച് സജി ചെറിയാന്. ഭരണഘടനയെ വിമര്‍ശിച്ചില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം തെറ്റു ബോധ്യപ്പെട്ടു മാപ്പു പറയാനും തയാറായില്ല. ഭരണഘടനയെ വിമര്‍ശിച്ചെന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ല. ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുയാളാണു താന്‍.
🙏തല്‍ക്കാലത്തേക്കു തടി രക്ഷിക്കാനുള്ള ശ്രമമാണ് രാജിയെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഇത് ഒന്നാം വിക്കറ്റ്, രണ്ടാം വിക്കറ്റ് ഉടന്‍ വരും. ക്യാപ്റ്റന്റെ വിക്കറ്റും പോകും.
🙏ഭരണഘടനയെ വിമര്‍ശിക്കാം, അപമാനിക്കാന്‍ പാടില്ലെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉന്നതസ്ഥാനത്തിരിക്കുന്ന ആളുകള്‍ വാക്കുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിന്റെ ഒരു താക്കീതാണ് ഇതിലൂടെ ലഭിക്കുന്നത്.
🙏കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ വികസനത്തിനായി പതിനാലര കോടി രൂപയുടെ ഭരണാനുമതി നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗികള്‍ക്കുള്ള കാന്‍സര്‍ മരുന്നുകള്‍ക്കുള്ള രണ്ടു കോടിയും ആശുപത്രി ഉപകരണങ്ങള്‍ക്കുള്ള അഞ്ചു കോടി രൂപയും ഇതില്‍ ഉള്‍പെടും.
🙏ഡീസല്‍ ക്ഷാമംമൂലം പലയിടത്തും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കണ്ണൂര്‍ ജില്ലയില്‍ ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാതെ വന്നതോടെ യാത്രാക്ലേശം രൂക്ഷമായി. അയല്‍ ജില്ലകളിലേക്കുള്ളത് ഉള്‍പ്പെടെ 40 സര്‍വീസുകള്‍ ഇതുവരെ മുടങ്ങി. കോട്ടയം ജില്ലയിലെ കിളിമാനൂര്‍ ഡിപ്പോയിലെ ഏഴ് ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി.
🙏കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ വീട്ടില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് ആസാം സ്വദേശികളായ അച്ഛനും മകനും കൊല്ലപ്പെട്ടു. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ പാത്രം വീട്ടില്‍ കൊണ്ടുപോയി തുറന്നപ്പോഴായിരുന്നു പൊട്ടിത്തെറി.
🙏ഉടുമ്പന്‍ചോലക്കു സമീപം ചെമ്മണ്ണാറില്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മോഷ്ടാവിനെ കൊലപ്പെടുത്തിയതിന് വീട്ടുടമ അറസ്റ്റില്‍. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. കവര്‍ച്ചയ്ക്കെത്തിയ ജോസഫുമായി മല്‍പിടിത്തത്തിനിടെ കഴുത്തില്‍ ഞെരിച്ചതാണ് മരണകാരണം. വീട്ടുടമ ചെമ്മണ്ണാര്‍ സ്വദേശി രാജേന്ദ്രനെയാണ് അറസ്റ്റു ചെയ്തത്.
🙏രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസില്‍ റിമാന്റിലായിരുന്ന 29 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയവരെ ചുവന്ന മാലയണിയിച്ച് സിപിഎം പ്രവര്‍ത്തകര്‍ സ്വീകരിച്ചു. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ദേശീയം
🙏അത്ലറ്റിക്സ് ട്രാക്കില്‍ രാജ്യത്തിന്റെ അഭിമാനമായ പി.ടി. ഉഷ രാജ്യസഭയിലേക്ക്. സംഗീത സംവിധായകന് ഇളയരാജ, സംവിധായകന് വി വിജയേന്ദ്ര പ്രസാദ് എന്നിവരടക്കം മൂന്നു പേരെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചു.
‘
🙏കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാജിവച്ചു. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്നാണ് അഭ്യൂഹം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് രാജിസമര്‍പ്പിച്ചത്.
🙏തമിഴ്നാട് പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയിലെ നേതൃത്വ തര്‍ക്കത്തില്‍ ഒ പനീര്‍ശെല്‍വം വിഭാഗത്തിന് കനത്ത തിരിച്ചടി. പാര്‍ട്ടി ഭരണഘടന തിരുത്തുന്നതില്‍നിന്ന് പാര്‍ട്ടിയുടെ പരമോന്നത സമിതിയായ ജനറല്‍ കൗണ്‍സിലിനെ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
🙏പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് വിവാഹിതനാകുന്നു. ഡോക്ടര്‍ ഗുര്‍പ്രീത് കൌര്‍ ആണ് വധു. വ്യാഴാഴ്ച മന്നിന്റെ ചണ്ഡിഗഡിലുള്ള വസതിയിലാണു വിവാഹം. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് പങ്കെടുക്കും.
🙏ഡല്‍ഹി നിയമസഭയിലെ എംഎല്‍എമാരുടെ ശമ്പളം 66 ശതമാനം വര്‍ധിപ്പിച്ചു. പന്തീരായിരം രൂപയായിരുന്നു ശമ്പളം. അലവന്‍സുകള്‍ അടക്കം പ്രതിമാസം 54,000 രൂപയാണ് നല്‍കിയിരുന്നത്. ശമ്പളവും ആനുകൂല്യങ്ങളും 90,000 രൂപയായി വര്‍ധിപ്പിച്ചു.
അന്തർദേശീയം
🙏ഉന്നം തെറ്റാത്ത ഷൂട്ടറായ ബ്രസീലിയന്‍ മോഡല്‍ യുക്രൈന് യുദ്ധത്തിനിടെ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. താലിറ്റോ ദൊ വാലെ എന്ന മുപ്പത്തൊമ്പതുകാരിയാണ് കൊല്ലപ്പെട്ടത്. റഷ്യക്കെതിരേ പോരാടാന്‍ മൂന്നാഴ്ച മുമ്പാണ് യുക്രെയിനില്‍ എത്തിയത്.
🙏വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത് . രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനാവും.
കായികം
🙏ഇംഗ്ലണ്ട്- ഇന്ത്യ ക്രിക്കറ്റ് പരമ്പരയില്‍ ഇനി ടി20 പൂരം. ഇന്ന് സതാംപ്ടണിലെ റോസ് ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. മലയാളി താരം സഞ്ജു സാംസണ് ആദ്യ ടി20ക്കുള്ള ടീമിലുണ്ട്. എന്നാല്‍ പ്ലയിംഗ് ഇലവനില്‍ സ്ഥാനം കണ്ടെത്തുമോയെന്ന് കണ്ടറിയണം. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
🙏നാലു മണിക്കൂറും 22 മിനിറ്റും നീണ്ട മാരത്തണ്‍ പോരാട്ടത്തെയും പരിക്കിനെയും അതിജീവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് സെമിയിലെത്തി. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ അമേരിക്കന്‍ താരം ടെയ്ലര് ഫ്രിറ്റ്സിനെയാണ് നദാല്‍ മറികടന്നത്.
🙏വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ റൊമാനിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപും കസാഖ്സ്താന്റെ എലേന റൈബാക്കിനയും സെമിയിലെത്തി.