തിരുവല്ല.കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സജി ചെറിയാനെതിരെ കീഴ്വായ്പ്പൂർ പോലീസ് ഇന്ന് എഫ് ഐ ആർ രജിസ്ട്രർ ചെയ്യും. രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുമായുള്ള .യോഗത്തിന് ശേഷമാവും എഫ്ഐആറിൽ ഏതൊക്കെ വകുപ്പുകൾ ഉൾപ്പെടുത്തണം എന്ന കാര്യം തീരുമാനിക്കുക.

ഭരണഘടനയെ അപമാനിച്ചു എന്ന പരാതിയിൽ തിരുവല്ല കോടതി നിർദേശിച്ചതോടെയാണ് മുൻ മന്ത്രി സജി ചെറിയാനെതിരെ ഇന്ന് എഫ് ഐ ആർ രജിസ്ട്രർ ചെയ്യുക. സജി ചെറിയാന്റെ വിവാദ പ്രസംഗം നടന്നത് കീഴ്വായ്പ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെയാവും എഫ് ഐ ആർ ഇടുക. ഏതൊക്കെ വകുപ്പുകൾ എഫ്ഐആറിൽ ഉൾപ്പെടുത്തണം എന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പി, കീഴാവായ്പ്പൂർ എസ് എച്ച് ഒയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് ഇന്ന് രാവിലെയാവും നിർദേശം നൽകുക. ഇതിന്രെ അടിസ്ഥാനത്തിലാവും എഫ്ഐആർ രജിസ്ട്രർ ചെയ്യുക.

തുടർന്ന് എഫ്ഐഐആർ പകർപ്പ് കേസിലെ പരാതിക്കാരനായ അഭിഭാഷകന് കൈമാറും. കേസ് രജിസ്ട്രർ ചെയ്ത വിവരം കോടതിയെയും പോലീസ് ഇന്ന് അറിയിക്കും. വെള്ളിയാഴ്ച്ചയാണ് ഈ കേസ് തിരുവല്ല കോടതി ഇനി പരിഗണിക്കുക. അതെ സമയം കേസിൽ ഒന്നിലധികം പരാതികൾ പോലീസിന് ലഭിച്ച സാഹചര്യത്തിൽ ഇവയെല്ലാം ഒറ്റ കേസായി പരിഗണിക്കാനാണ് പോലീസ് തീരുമാനം