തിരുവനന്തപുരം. സാംസ്കാരിക ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാന്‍ രാജിവച്ചു. മല്ലപ്പള്ളിയില്‍ രണ്ടുദിവസംമുന്പ് നടന്ന പരിപാടിയില്‍ ഭരണ ഘടനാവിരുദ്ധപ്രസംഗം നടത്തിയ പ്രശ്നം വിവാദമായതോടെയാണ് രാജി.

രാജി ഒഴിവാക്കാന്‍ പരമാവധി ശ്രമം സജി ചെറിയാനും സിപിഎം കേരള നേതൃത്വവും ശ്രമം നടത്തിയെങ്കിലും നിയമം അനുവദിക്കില്ലെന്നും കൂടുതല്‍ പ്രശ്നത്തിലേക്ക് കടക്കുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വം എതിര്‍ത്തതിനാലാണ് രാജിനല്‍കിയത്. മുഖ്യമന്ത്രിയെക്കണ്ട് രാജിക്കത്ത് നല്‍കിയ ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടു. തന്‍റെ സ്വതന്ത്രമായ തീരുമാനമാണ് രാജിയെന്ന് സജി ചെറിയാന്‍പറഞ്ഞു.മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു അഭിപ്രായം അറിയിച്ചു.മുഖ്യമന്ത്രി നിയമോപദേശം തേടി , അന്വേഷണം നടക്കുമ്പോള്‍ താന്‍മന്ത്രിസ്ഥാനത്ത് തുടരുന്നതും താന്‍മൂലം പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് തകരാറുണ്ടാവരുതെന്നതിനാലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ സ്ഥാനം തുടരുമോ എന്ന കാര്യം വ്യക്തമാക്കിയില്ല.

താന്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ കാലംമുതല്‍ ഭരണഘടനക്ക് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. തന്‍റെ പ്രസംഗത്തിലെ ഒരുഭാഗം അടര്‍ത്തിമാറ്റി പ്രചരണം നടക്കുകയായിരുന്നു,അതില്‍ ദുഖമുണ്ട്.