പാലക്കാട് . യൂത്ത് കോൺഗ്രസ് നേതൃ ക്യാമ്പിൽ പട്ടിക ജാതി നേതാവിന് നേരെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം
ലൈംഗികാതിക്രമം നടത്തിയതായി പരാതി. തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം വിവേക് നായർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.അതേസമയം പരാതി ഉയർന്നതോടെ നേതാവിനെ യൂത്ത് കോൺഗ്രസ് പുറത്താക്കി.


കഴിഞ്ഞ ഒന്ന് രണ്ട് മൂന്ന് തീയതികളിലായി പാലക്കാട് അഹല്യ ക്യാമ്പസിൽ നടന്ന യൂത്ത് കോൺഗ്രസ് യുവ ചിന്തൻ ശിവിർ എന്ന നേതൃ ക്യാമ്പിലാണ് വനിതാ നേതാവിന് നേരെ ലൈംഗികാതിക്രമം നടന്നത്. ക്യാമ്പിൽ വെച്ച് സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം വിവേക് നായർ തനിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചു എന്നാണ് തിരുവനന്തപുരം സ്വദേശിയായ പട്ടിക ജാതിക്കാരിയായ നേതാവിന്റെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനും ദേശീയ സെക്രട്ടറിക്കുമാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ക്യാമ്പിനിടെ താൻ വാഷ് റൂമിൽ പോയപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചു.പിന്നീട് എക്സിക്യൂട്ടിവ് അംഗം മദ്യപിച്ച് എത്തിയത് ക്യാമ്പിലെ മറ്റ് നേതാക്കൾ അറിഞ്ഞതോടെ താനാണ് അവരെ വിഷയം അറിയിച്ചത് എന്ന തെറ്റിദ്ധാരണയിൽ എക്സിക്യൂട്ടിവ് അംഗം തന്നെ കയറി പിടിച്ചുവെന്നും ഇത് അവസാന താക്കീതാണെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.
അതിനിടെ വിഷയം ഒതുക്കി തീർക്കാൻ നേതാക്കൾ ശ്രമിക്കുന്നതിന്റെ ശബ്ദ സന്ദേശവും പുറത്തായി.


അതേസമയം പരാതി ഉയർന്നതോടെ മുഖം രക്ഷിക്കാൻ നേതാവിനെ യൂത്ത് കോൺഗ്രസ് പുറത്താക്കി